പാപത്തെയാണ്; മര്‍ദ്ദനത്തെയല്ല ഭയപ്പെടേണ്ടത്‌

പാപത്തെയാണ്; മര്‍ദ്ദനത്തെയല്ല ഭയപ്പെടേണ്ടത്‌

പാപത്തെ ഭയപ്പെടുക. മര്‍ദ്ദനങ്ങളേയോ പീഡനങ്ങളേയോ അക്രമങ്ങളേയോ ഭയപ്പെടരുത്. ശരീരത്തെ മാത്രം കൊല്ലാന്‍ കഴിയുകയും ആത്മാവിനെ കൊല്ലാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടേണ്ടതില്ല എന്ന് യേശു ഉപദേശിച്ചത് ഇന്നലത്തെ ശിഷ്യരെ മാത്രമല്ല ഇന്നത്തെ ശിഷ്യരേയുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അനേകം ക്രൈസ്തവര്‍ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. അവര്‍ സുവിശേഷത്തിനു വേണ്ടി സ്‌നേഹത്തോടെ സഹനം നേരിടുന്നു. അവര്‍ നമ്മുടെ കാലത്തെ രക്തസാക്ഷികളാണ്. പക്ഷേ മര്‍ദ്ദിക്കുന്നവര്‍ക്ക് ആത്മാവിനെതിരെ ഒന്നും ചെയ്യാനാവില്ല. ദൈവവുമായുള്ള ബന്ധത്തെ അവര്‍ക്ക് എടുത്തു മാറ്റാനാവില്ല. ദൈവവുമായുള്ള ബന്ധം നഷ്ടമാകുക, സുവിശേഷാനുസൃതം ജീവിക്കാന്‍ കഴിയാതാകുക, അപ്രകാരം ധാര്‍മ്മിക മരണം നേരിടുക എന്നിവയെ ആണു ക്രിസ്തുശിഷ്യര്‍ ഭയപ്പെടേണ്ടത്. പാപത്തിന്റെ ഫലമാണ് ഇതെല്ലാം.

ദൈവവചനത്തോടും വിശ്വാസത്തോടുമുള്ള ശത്രുതയും ഇന്നു ക്രിസ്തുശിഷ്യര്‍ നേരിടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിനെ പ്രതിരോധിക്കാനാണു സുവിശേഷം പുരമുകളില്‍നിന്നു പ്രഘോഷിക്കാന്‍ ക്രിസ്തു തന്റെ ശിഷ്യരോടു ആവശ്യപ്പെട്ടത്. ആത്മീയതയുടെ വരള്‍ച്ച ക്രൈസ്തവര്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. പക്ഷേ അതിനെയും നാം ഭയപ്പെടരുത്. നമ്മുടെ വിശ്വാസ സാക്ഷ്യത്തിന്റെ തുറവിയും ധീരതയുമാണ് പ്രധാനം. മറ്റുള്ളവര്‍ക്കു മുമ്പില്‍ യേശുക്രിസ്തുവിനെ അംഗീകരിക്കുക, നന്മ ചെയ്യുന്നതു തുടരുക.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org