പത്രമേനി

പത്രമേനി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലെ പള്ളിരേഖകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പദമാണ് "പത്രമേനി" അഥവാ "പത്രമോനി." വൈദികര്‍ക്കു പട്ടം കൊടു ക്കുന്നതിനുമുമ്പും കന്യാസ്ത്രീ കളുടെ വ്രതവാഗ്ദാനത്തിനു മുമ്പും പത്രമേനി സംബന്ധമായ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്നു മെത്രാന്മാര്‍ കല്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള രേഖകളിലൊന്നും പത്രമേനി സംബന്ധമായ സൂചനകള്‍ ഈ ലേഖകന്റെ അന്വേഷണത്തില്‍ കണ്ടില്ല. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍ ഈ പദ പ്രയോഗം കൂടെക്കൂടെ കണ്ടുവരുന്നു. "പത്രമേനി" അഥവാ "പത്രമോനി" എന്ന വാക്ക് "പാത്രിമോണിയും" (Patrimonium) എന്ന ല ത്തീന്‍ വാക്കില്‍ നിന്നാണ് ഉത്ഭ വിച്ചിരിക്കുക. ഈ ലത്തീന്‍ പദ ത്തില്‍ നിന്നാണു പോര്‍ത്തുഗീസു ഭാഷയിലുള്ള "പാത്രിമോണി യോ" എന്ന പദത്തിന്റെയും ഉത്ഭ വം. പാത്രിമോണിയോ എന്ന പോര്‍ത്തുഗീസു പദത്തില്‍ നിന്നാണ് മലയാളത്തിലെ പത്രമേനി (പ ത്രമോനി) എന്ന വാക്കു രൂപപ്പെട്ടത്. പിതൃസ്വത്ത് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ലത്തീനിലെ പാത്തെര്‍ (Pater) എന്ന വാക്കിന്റെ അര്‍ത്ഥം പിതാവ് എന്നാണ്. അതില്‍ നിന്നും വരുന്ന വാക്കാണ് പാത്രി എന്നത്; അര്‍ത്ഥം പിതാവിനെ സംബന്ധിച്ചത് എന്നും. സംസ്‌കൃതത്തിലെ പിതൃവും ലത്തീ നിലെ പാത്തെറും ഗ്രീക്കിലെ പ ത്തേറും പോര്‍ത്തുഗീസിലെ പാദ്രേയും ഒന്നുതന്നെ. "മോണിയും" എന്ന വാക്ക് "മൂണുസ്"എന്ന ല ത്തീന്‍ പദത്തില്‍ നിന്നും വരുന്നു. അളന്നു തിട്ടപ്പെടുത്തിയത്, കടമ, ഉദ്യോഗം, സേവനം, ജോലി എന്നെല്ലാമാണ് ഇതിന്റെ അര്‍ത്ഥം. അളക്കുക എന്നര്‍ത്ഥമുള്ള 'മാ' എന്ന ധാതുവുമായി ഇതു ബന്ധ പ്പെട്ടിരിക്കുന്നു. ലത്തീനിലെ 'മൂണുസ്' മലയാളത്തില്‍ 'മേനി'യാ യി മാറി. മിഷനറിമാരുടെ ഗ്രന്ഥ ങ്ങളില്‍ പത്രമോനി എന്നാണു കാണുക (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, P. 146).
പട്ടം സ്വീകരിക്കുന്നതിനുമുമ്പ് വൈദികാര്‍ത്ഥിക്കു പിതാവിന്റെ സ്വത്തില്‍ നിന്നും ലഭിക്കേണ്ട വി ഹിതം കൃത്യമായി തീറെഴുതി കൊടുക്കണം എന്ന നിശ്ചയം പ ത്തൊമ്പതാം നൂറ്റാണ്ടില്‍ കൂടു തല്‍ കര്‍ശനമാക്കി. ഇടവക പട്ട ക്കാരായ വൈദികര്‍ക്കു-അവിവാ ഹിതര്‍-ഉപജീവനത്തിനാവശ്യമാ യതത്രയും (വരുമാനം) പള്ളിക ളില്‍ നിന്നും ലഭിക്കാത്ത ഒരു സാ ഹചര്യം ഉണ്ടായിരുന്നു. ഉദയംപേ രൂര്‍ സൂനഹദോസിനുശേഷം വൈദികര്‍ക്കു ഒരു വിഹിതം ശമ്പ ളമായി മെത്രാന്‍ നല്കുന്നതിനു ള്ള ക്രമീകരണങ്ങളുണ്ടായിരുന്നു. പോര്‍ട്ടുഗീസു മെത്രാന്മാര്‍ പദ്രൊ വാദൊയ്ക്കു കീഴില്‍ വൈദികര്‍ ക്കു ശമ്പളം കൊടുത്തിരുന്നു. വൈദികര്‍ക്കു മാസപ്പടി കൊടു ക്കുന്നതിനെക്കുറിച്ചു അഞ്ചാം മൌത്വ (അഞ്ചാം യോഗവിചാരം), പതിനഞ്ചാം കാനോനയില്‍ പറ യുന്നുണ്ട്. പദ്രൊവാദൊ നിറുത്ത ലാക്കിയ ശേഷം (1838) മാസപ്പടി പോര്‍ട്ടുഗലില്‍ നിന്നും ലഭിക്കാ ത്ത സാഹചര്യത്തില്‍ പിതൃസ്വ ത്തില്‍ നിന്നും വൈദികാര്‍ത്ഥിക്കു ള്ള വിഹിതം ഉറപ്പാക്കിയശേഷം മാത്രം പട്ടം കൊടുക്കുന്നത് മെ ത്രാന്മാര്‍ കര്‍ശനമാക്കി. പത്രമേനി യില്‍ നിന്നുള്ള ആദായവും പള്ളി യില്‍ നിന്നുള്ള വിഹിതവും ചേര്‍ ത്ത് വികാരിക്കും ദേശത്തു പട്ട ക്കാര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
1879-ല്‍ ലെയൊനാര്‍ദ് മെത്രാ പ്പോലീത്ത പ്രസിദ്ധീകരിച്ച കല്പ നകളും നിയമങ്ങളും എന്ന ഗ്രന്ഥ ത്തില്‍ 'പട്ടക്കാരെ സംബന്ധിച്ച ക ല്പനകളും ദെക്രെത്തുകളും' എ ന്ന അധ്യായത്തില്‍ 26, 27, 29 നമ്പ റുകളില്‍ പത്രമേനിയെക്കുറിച്ച് വി ശദമായി പ്രതിപാദിച്ചിട്ടുണ്ട്: "ഇ ന്നു മുതല്‍ മെലിലയ്ക്ക അഞ്ചാംപട്ടം ഏല്പ്പാനിരിക്കുന്ന ദൈവവൂഴിയക്കാരുടെ പത്രമൊനി പതിനായിരം പുത്തന്‍ ആയിരിക്കണം. ആയത പണമായിട്ട കൊള്ളുകയില്ല പിന്നയൊ നാം വാസ്തപ്പെടുത്തുവാന്‍ തക്ക ഉറപ്പുള്ള വസ്തുവായിട്ട ആയിരിക്കെണം. പത്രമൊനിക്ക വെച്ചിരിക്കുന്ന വസ്തുവിന്റെ ആധാരങ്ങളെ പട്ടമേറ്റവന്‍തന്നെ സൂക്ഷിക്കുന്നതുകൂടാതെയും, മുറപ്രകാരം പാട്ടശീട്ട എഴുതി വാങ്ങിച്ചിട്ടല്ലാതെ സംബന്ധക്കാര്‍ക്കെങ്കിലും അന്യവര്‍ക്കെങ്കിലും പാട്ടത്തിനു കൊടുക്കുകയുമരുത. വിശെഷിച്ച പത്രമൊനിക്കവെച്ച വസ്തു നമ്മുടെ തിരിച്ചുള്ള അനുവാദം കൂടാതെ വില്ക്കയെങ്കിലും മാറ്റം ചെയ്കയെങ്കിലും ചെയ്തുകൂടാ. ഇതു കൂടാതെയും ഇനി മെലില്‍ അറിഞ്ഞുകൊണ്ട കള്ള പത്രമൊനി കാണിച്ച പട്ടം ഏല്ക്കുമെന്നവരും, ഏറ്റിട്ട നമ്മുടെ അനുവാദം കൂടാ തെ അതിനെ വില്ക്കുമെന്നവരും അതിനാല്‍ തന്നെ അംശമുടക്കിലുള്‍പ്പെടുകയും ചെയ്യും
കൂദാശപ്പട്ടം ഏല്പാനിരിക്കു ന്ന ദൈവവൂഴിയക്കാരുടെ പത്രമൊനിയും സംബന്ധമായിട്ട പള്ളിയില്‍ ചെയ്യേണ്ടുന്ന പരസ്യങ്ങള്‍ സ്വന്ത ഇടവകപ്പള്ളിയില്‍ ഞായറാഴ്ചയില്‍ എങ്കിലും, കടമുള്ള പെരുനാളില്‍ എങ്കിലും വിഗാരി കുര്‍ബാനയ്ക്കു അല്പം മുമ്പു പ്രസിദ്ധം ചെയ്യേണ്ടതാകുന്നു. ബ. വിഗാരി രഹസ്യമായിട്ടുകൂടെയും ംരം സംഗതിയെക്കുറിച്ചു അന്വേ ഷം ചെയ്യേണ്ടതാകുന്നു. ആയത, 1-ാമത: പട്ടമേല്പ്പാനുള്ളവന്റെ നടപടിമെലും, 2-ാമത പത്രമൊനിയു ടെ കാര്യംകൊണ്ടും, അതായത ശു: കാനൊനകളുടെ ന്യായത്തി നു തക്കതിന്‍വണ്ണമുള്ളതാകുന്നൊ, ഇല്ലയൊ വാച്ച (വല്ല) തട്ടിപ്പുണ്ടൊ എന്നും, 3-ാമത പട്ടമേല്പ്പാനുള്ളവന്‍ വിവാഹത്തില്‍ ജനിച്ചവനൊ ഇല്ലയൊ എന്നും, ഇയാളുടെ, കാരണവന്മാര, പള്ളിവകപറമ്പു മുതലായ ഇളകാത്ത വസ്തുക്കള്‍ അപഹരിച്ചതിനാലെയൊ, പള്ളിക്കടുത്ത അധികാരത്തിന്റെ നടത്തിലിനു വിഘ്‌നം ചെയ്തുകൊണ്ടൊ നാമം തിരിച്ച മഹറോന്‍ ഏറ്റിട്ടുള്ളവരൊ എ ന്നും (ഇങ്ങനെയുള്ള ആളുകള്‍ അപകീര്‍ത്തിയുള്ളവരാകയാല്‍ ഇവരുടെ മക്കള്‍ക്കു പട്ടം ഏറ്റുകൂടാ) ഇപ്രകാരമുള്ള സംഗതികളൊക്കെയും ബ. വിഗാരി വിചാരണകഴിച്ച അതില്‍ ഓരോന്നിന്റെ വിവരം തിരിച്ചെഴുതി നല്ലവണ്ണം മുദ്രയിട്ട നമ്മെ ബൊധിപ്പിക്കയും വെണം.
പട്ടക്കാരെല്ലാവരും മരിക്കുന്നതിനുമുമ്പില്‍ അവരുടെ പത്രമൊ നി മറ്റുവസ്തുക്കള്‍ സംബന്ധമായിട്ട അവരുടെ മരണത്തിന്റെശെ ഷം എന്തുവെണ്ടുവെന്ന ഒരു തെസ്തമെന്ത എഴുതി നിശ്ചയിക്കുകയും വെണം. ഇതിന്‍വണ്ണം തെസ്തമെന്ത ചെയ്യാതെ യാതൊരുപട്ടക്കാരന്‍ മരിച്ചാല്‍ ഉടന്‍തന്നെ ആ വിവരം ബ. വിഗാരി മരിച്ചയാള്‍ വിഗാരിയായിരുന്നാല്‍ അ യാളുടെ അസ്സിസ്‌തെന്തി, അസ്സിസ്‌തെന്തി ഇല്ലായെങ്കില്‍ ഇടവകയില്‍ പാര്‍ത്തുവരുന്ന പട്ടക്കാരില്‍ മൂത്തയാള്‍, ഇവരില്‍ യാതൊരുത്തനും ഇല്ലായെങ്കില്‍ അടുത്ത ഇടവക പള്ളിയുടെ ബ. വിഗാരി നമ്മെ ബൊധിപ്പിക്കുകയും വെ ണം" (കല്പനകളും നിയമങ്ങളും, PP. 38, 39).
1904-ല്‍ മാര്‍ മാത്യു മാക്കീല്‍ മെത്രാന്‍ പ്രസിദ്ധീകരിച്ച ദെക്രെ ത്തു പുസ്തകത്തിലും പട്ടക്കാരെ സംബന്ധിച്ച ദെക്രെത്തുകളില്‍ 27, 29 നമ്പറുകളില്‍ മേല്പറഞ്ഞ സംഗതികളെ പുനരവതരിപ്പിച്ചി ട്ടുണ്ട്. "അഞ്ചാം പട്ടം ഏല്‍ക്കുന്ന വൈദികാര്‍ത്ഥിയുടെ (ദൈവ ഊ ഴിയക്കാരുടെ) പത്രമോനി 15000 ച ക്രം ആയിരിക്കണം" എന്നാണ് മാര്‍ മാക്കീല്‍ നിശ്ചയിച്ചത് (PP. 3839). ഇടവക വൈദികര്‍ക്കു മാ ത്രമല്ല, സന്യാസികള്‍ക്കും സന്യാസിനികള്‍ക്കും മേല്പറഞ്ഞ പ്ര കാരം അവരുടെ നിത്യവ്രതവാഗ്ദാനത്തിനു മുമ്പായി "പത്രമേ നി" നിശ്ചയിച്ചു മാറ്റിവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇടവക പട്ടക്കാ രുടെ പത്രമേനി അവരുടെ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്ര കാരം മരണശേഷം വിനിയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. എ ന്നാല്‍ സന്യാസികളുടെയും സന്യാസിനികളുടെയും പത്രമേനി സന്യാസസഭയിലേക്കു മുതല്‍ ക്കൂട്ടുകയാണ് ചെയ്യുക. സന്യാസിനീ സന്യാസികള്‍ പത്രമേനി പണമായോ വസ്തുവായോ വാങ്ങിയിരുന്നു. നിത്യവ്രതവാഗ്ദാന ത്തിനുമുമ്പേ അത് കൈപ്പറ്റുകയും അവരുടെ സഭയിലേക്കു മു തല്‍ക്കൂട്ടുകയും ചെയ്തിരുന്നു.
മേല്പറഞ്ഞതില്‍ നിന്നും വ്യ ത്യസ്തമായി പള്ളികള്‍ക്കും പത്ര മേനി സ്ഥലങ്ങളുണ്ടായിരുന്നു. ഒരു പ്രത്യേക സ്ഥലത്തു പള്ളി സ്ഥാപിച്ചു നടത്തിക്കൊണ്ടു പോകുന്നതിനു അനുവാദം ചോദിച്ചു മെത്രാനച്ചനു അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പള്ളി നടത്തുന്നതിനു സ്ഥായിയായ വരുമാനം എന്തെന്നു അപേക്ഷയില്‍ കാണിക്കേ ണ്ടത് അത്യാവശ്യമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്ത രാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിലും സുറിയാനി റീത്തിലെ എല്ലാ മെത്രാന്മാരും ഇക്കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തിയിരുന്നു. ആകയാല്‍ പള്ളി വയ്ക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതോടൊപ്പം പള്ളി നടത്തിക്കൊണ്ടു പോകുന്നതിനുള്ള ആദായം ലഭിക്കുന്ന വസ്തുവിന്റെ കാര്യവും ഉറപ്പാക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പള്ളി സ്ഥാപിക്കുന്ന സ്ഥലത്തു നിന്നും വേണ്ടത്ര ആദായം ലഭിക്കാതെ വന്നാല്‍ ആദായം ലഭിക്കുന്നതിനു മഹാമനസ്‌കരായ വ്യക്തികള്‍ പള്ളിപ്പേരില്‍ വസ്തുവകകള്‍ ദാനമായി തീറു കൊടുത്തിരുന്നു. ഇപ്രകാരം കൊടുക്കുന്ന വസ്തുവിനെയും പത്ര മേനി (നിലം/പുരയിടം) വകസ്ഥലം എന്നു വിളിച്ചിരുന്നു. ചില പ ള്ളികള്‍ക്കു പത്രമേനിയായി ഇടവകക്കാര്‍ ഒരു നിശ്ചിത തുക പിരിച്ചെടുത്തു സ്ഥിരവരുമാനം (പലിശ) ലഭിക്കത്തക്കവിധം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി ഡിപ്പോസിറ്റു ചെയ്തിരുന്നു. പ്രസ്തുത സ്ഥിരനിക്ഷേപത്തിനും പത്രമേനിതുക എന്നാണു വിളിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലും എറണാകുളം – അങ്കമാലി അതിരൂപതയില്‍ സ്ഥാപിതമായ ഭൂരിപക്ഷം പള്ളികള്‍ക്കും പത്രമേനി വക സ്ഥലങ്ങളുണ്ടായിരുന്നു. പില്ക്കാലത്ത് പള്ളിക്കാര്‍ പത്രമേനി സ്ഥലങ്ങള്‍ വില്‍ക്കുകയും പള്ളിക്കാര്യത്തിലേക്കു മുതല്‍ക്കൂട്ടുകയും ചെയ്തു.

അനുചിന്തനം: പള്ളിയുടെയും പട്ടക്കാരന്റെ യും അനുദിനചെലവുകള്‍ ആരേയും ആശ്രയിക്കാതെ നടത്തുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായിരുന്നു പത്രമേനി. പൂര്‍വ്വീകരുടെ വിവേകപൂര്‍ണ്ണമായ ഈ തീരുമാനം പട്ടക്കാരന്റെ ജീവിതവും പള്ളികളുടെ നടത്തിപ്പും കൂടുതല്‍ എളുപ്പമാക്കി. സ്ഥായിയായ വരുമാനമാര്‍ഗ്ഗം പരാശ്രയം ഒഴിവാക്കാനും അപരനെ ഭാരപ്പെടുത്താതിരിക്കാനും ഉപകരിക്കും എന്നതു വാസ്തവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org