നേടിയതല്ല, നല്‍കിയതാണു ജീവിതവിജയത്തിന്റെ മാനദണ്ഡം

നേടിയതല്ല, നല്‍കിയതാണു ജീവിതവിജയത്തിന്റെ മാനദണ്ഡം

ദൈവദൃഷ്ടിയില്‍ നമ്മുടെ ജീവിതവിജയത്തിന്റെ മാനദണ്ഡമാകുന്നത് എന്തു നേടി എന്നതല്ല, മറിച്ച് എന്തു നല്‍കി എന്നതാണ്. ഒന്നാമതാകാന്‍ ആഗ്രഹിക്കുന്നയാള്‍ അവസാനത്തെയാളും എല്ലാവരുടെയും ശുശ്രൂഷകനും ആയിരിക്കണമെന്നു ക്രിസ്തു പറഞ്ഞു. ഞെട്ടിക്കുന്ന ഈ വാക്യത്തിലൂടെ അതുവരെയുണ്ടായിരുന്ന മാനദണ്ഡങ്ങളെ മറിച്ചിടുകയാണു ക്രിസ്തു ചെയ്തത്. വഹിക്കുന്ന പദവിയോ ചെയ്യുന്ന ജോലി യോ ബാങ്കിലുള്ള പണമോ ഒന്നുമല്ല ആ വ്യക്തിയുടെ മൂല്യത്തിന് ആസ്പദമാകുന്നത്, നല്‍കിയ സേവനമാണ്.
യേശുവിനെ പിഞ്ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ സേ വനത്തിന്റെ പാത സ്വീകരിക്കണം. കര്‍ത്താവിനോടുള്ള നമ്മുടെ വിശ്വസ്തത സേവിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. ഇതിനു വില കൊ ടുക്കേണ്ടി വരും എന്നു നമുക്കറിയാം. കുരിശാണത്. പക്ഷേ മറ്റുള്ളവരോടുള്ള നമ്മുടെ കരുതലും സംലഭ്യതയും വര്‍ദ്ധിക്കുമ്പോള്‍ ആന്തരീകമായി നാം കൂടുതല്‍ സ്വതന്ത്രരും യേശുവിനോടു കൂടുതല്‍ സമാനരും ആയി മാറുന്നു.
തിരിച്ചൊന്നും നല്‍കാന്‍ കഴിയാത്തവരെ സേവി ക്കുമ്പോള്‍, അവരുടെ ആവശ്യങ്ങളെയും ബുദ്ധിമുട്ടുകളെയും ആര്‍ദ്രമായ അനുകമ്പയോടെ പുല്‍കുമ്പോള്‍ നാം ദൈവത്തിന്റെ സ്‌നേഹം കണ്ടെത്തുകയും അതി നെ ആശ്ലേഷിക്കുകയും ചെയ്യുന്നു. ഒന്നും തിരികെ നല്‍കാന്‍ കഴിയാത്തവരാണ് സേവനം ഏറ്റവും അര്‍ ഹിക്കുന്നവര്‍. സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരെയും അവഗണിക്കപ്പെട്ടവരെയും സ്വീകരിക്കുമ്പോള്‍ യേശുവിനെയാണു നാം സ്വീകരിക്കുന്നത്. കാ രണം, യേശു അവിടെയുണ്ട്. നാം സേവിക്കുന്ന പാവപ്പെട്ടവരില്‍ നിന്നു നാം സ്വീകരിക്കുന്നത് യേശുവിന്റെ ആശ്ലേഷമാണ്. ഒന്നും തിരികെ നല്‍കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ നമുക്ക് എത്രത്തോളം കരുതലുണ്ടെന്നു നാം ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു.

(ത്രികാലജപം ചൊല്ലിയതിനു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org