ടിയാന്‍വെന്‍ 1: ചൈനയുടെ ലക്ഷ്യം തെറ്റിയ റോക്കറ്റ്

ടിയാന്‍വെന്‍ 1: ചൈനയുടെ ലക്ഷ്യം തെറ്റിയ റോക്കറ്റ്

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

മതത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കാത്ത വര്‍ 'സ്വര്‍ഗീയ സത്യാന്വേഷണ ത്തിനുണ്ട്' എന്നര്‍ത്ഥം വരുന്ന 'ടിയാന്‍വെന്‍ 1' എന്ന ചൊവ്വ ദൗത്യ റോക്കറ്റ് വിക്ഷേപിച്ചത് ജൂ ലൈ 23 നായിരുന്നു. ഇത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ചിരിക്കും ചി ന്തയ്ക്കും വകയായി. കാരണം സ്വര്‍ഗ്ഗം എന്ന വാക്ക് നിഘണ്ടുവില്‍പോലുമില്ലാത്ത ചൈനയാ ണ് സ്വര്‍ഗ്ഗീയ സത്യാന്വേഷണം എന്ന് അര്‍ത്ഥം വരുന്ന റോക്കറ്റ് ചൊവ്വയെ ലക്ഷ്യമാക്കി വിക്ഷേ പിച്ചത്.
സ്വര്‍ഗ്ഗീയ സത്യാന്വേഷണത്തിന്നായുള്ള ടിയാന്‍വെന്‍ 1 ചൊവ്വയിലേക്കല്ലായിരുന്നു അയ ക്കപ്പെടേണ്ടിയിരുന്നത്. ചൈനയുടെ ഇരുമ്പ്മറ തുളച്ച് അത് ചെന്നെത്തേണ്ടിയിരുന്നത് ഇപ്പോഴും അതികഠിനമായി നിലനില്‍ക്കുന്ന ചൈനയുടെ ഹൃദയത്തിലേക്കായിരുന്നു.
ലാഭക്കച്ചവടം പ്രതീക്ഷിക്കുമ്പോള്‍ മാത്രമേ ചൈനയുടെ ഇ രുമ്പുമറയുടെ കിളിവാതില്‍ തുറ ക്കുകയുള്ളൂ. രണ്ട് ദശകങ്ങളായി ഉല്‍പ്പാദനവര്‍ദ്ധനവും കയറ്റുമ തിയും വലിയ തോതില്‍ വര്‍ദ്ധി ച്ചു. ചൈനയുടെ ഉല്‍പ്പന്നങ്ങളു ടെ മേന്മയില്‍ സംശയമുണ്ടായാ ലും വിലക്കുറവില്‍ മയങ്ങിയ ചി ലര്‍ 'അനുജത്തിയെ കണ്ട് ചേച്ചി യെ കെട്ടേണ്ടി വന്നിട്ടുണ്ട്' എന്ന യാഥാര്‍ഥ്യം അത്ര രഹസ്യമൊ ന്നുമല്ല. ജനസംഖ്യയെ തൊഴില്‍ ശക്തിയാക്കി ചൈന വലിയ പണക്കൊയ്ത്ത് നടത്തി. ഇതുകൊ ണ്ടൊന്നും പൂച്ചക്കണ്ണിന്റെ കബളിപ്പിക്കല്‍ അവസാനിച്ചില്ലെന്ന് മാത്രമല്ല ലോകവ്യാപാരമേഖല അ വരുടെ നീരാളിപ്പിടുത്തത്തില്‍ അ മരുകയും ചെയ്തു.

മതപീഡനം ചൈനയുടെ ഔദ്യോഗിക നയം തന്നെയാണ്. അതീവരഹസ്യമായി ചോര്‍ത്തിക്കിട്ടുന്ന സ്ഥിതി വിവരക്കണക്കുകള്‍ 'ടോര്‍ച്ചേര്‍ഡ് ഫോര്‍ ക്രൈസ്റ്റ്' എന്ന ഏജന്‍സി വഴി ഇപ്പോള്‍ ലഭ്യമാണ്. ചൈനയുടെ പതാകയുടെ നിറം തന്നെ മുഖ്യമായും ക്രൈസ്തവ രക്തസാക്ഷികളുടേയും സര്‍ക്കാരിന് അനഭിമതരായ സ്വാതന്ത്ര്യദാഹികളുടെയും രക്തമാണ്!

ജീവിതത്തിന്റെ സമസ്ത മേ ഖലകളെയും കൂച്ചുവിലങ്ങിട്ട്, പൗരസ്വാതന്ത്ര്യം എന്ന വാക്കി ന്റെ അര്‍ത്ഥം പോലും അറിയാ ത്ത വിധത്തിലുള്ള ചൈനയുടെ കബളിപ്പിക്കല്‍ ശൈലി കമ്മ്യൂ ണിസ്റ്റ് റിപ്പബ്ലിക്ക് രൂപീകൃതമായ 1950 കളില്‍ത്തന്നെ ആരംഭിച്ചിട്ടു ണ്ട്. അഭിപ്രായ-പത്രസ്വാതന്ത്ര്യം, വിവരാന്വേഷണം, മനുഷ്യാവകാ ശങ്ങള്‍ എന്നിവയെല്ലാം കാല്‍ചു വട്ടിലാക്കി. വാര്‍ത്താവിനിമയം സസൂക്ഷ്മം നിരീക്ഷിച്ച് സര്‍ ക്കാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) നയ ങ്ങള്‍ക്ക് എതിരാണെന്ന ചെറു സംശയമുണ്ടായാല്‍ ഫലം ഉന്മൂല നമാണ്. ഇരുമ്പുമറ ഭേദിച്ച് ഒരു വാര്‍ത്തയ്ക്കും വ്യക്തിക്കും പുറ ത്തുവരാനാകില്ല. വ്യവസ്ഥാപിത മായ ഒരു മതത്തിനും ഭരണം നി യന്ത്രിക്കുന്ന പീപ്പിള്‍സ് റിപ്പബ്ലി ക്ക് ഓഫ് ചൈനയുടെ അംഗീകാ രമില്ലാത്തതിനാല്‍ മതങ്ങളുടെ നന്മ ആ രാജ്യത്തിന് എന്തെന്ന റിയില്ല. പാര്‍ട്ടിയുടെ ആജ്ഞാനു വര്‍ത്തികളായി മാത്രം പ്രവര്‍ത്തി ക്കുന്ന പാട്രിയോട്ടിക്ക് ക്രൈസ്ത വസഭയ്ക്ക് അംഗീകാരമുണ്ടെങ്കി ലും പാര്‍ട്ടി അനുമതിയില്‍ മാത്രം നിയമിക്കപ്പെടുന്ന മെത്രാന്മാര്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉ ദ്യോഗസ്ഥരെപ്പോലെയാണ്. സ മാന്തരമായി പാപ്പയുടെ കീഴില്‍ ആഗോള കത്തോലിക്കാസഭ ചൈനയില്‍ അതീവരഹസ്യമായി പ്രവര്‍ത്തിക്കുന്നു. മാര്‍പാപ്പ നിയ മിക്കുന്ന ഈ സഭയുടെ എത്ര യോ ബിഷപ്പുമാരെ ചൈനസര്‍ ക്കാര്‍ പീഡിപ്പിച്ച് വധിക്കുകയോ ആജീവനാന്തതടവില്‍ പാര്‍പ്പി ക്കുകയോ ചെയ്തിട്ടുണ്ട്. അമേരി ക്ക, യൂറോപ്പ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, നാമ മാത്രമായ സ്വാതന്ത്ര്യം ഔദ്യോഗിക സഭ യ്ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ നയത ന്ത്ര വിജയമായി ഇത് കണക്കാ ക്കാം.
പക്ഷെ മതപീഡനം ചൈന യുടെ ഔദ്യോഗിക നയം തന്നെ യാണ്. അതീവ രഹസ്യമായി ചോര്‍ത്തിക്കിട്ടുന്ന സ്ഥിതി വിവര ക്കണക്കുകള്‍ 'ടോര്‍ച്ചേര്‍ഡ് ഫോര്‍ ക്രൈസ്റ്റ്' (ഠീൃൗേൃലറ ളീൃ ഇവൃശേെ) എന്ന ഏജന്‍സി വഴി ഇ പ്പോള്‍ ലഭ്യമാണ്. ചൈനയുടെ പതാകയുടെ നിറം തന്നെ മുഖ്യ മായും ക്രൈസ്തവ രക്തസാക്ഷി കളുടേയും സര്‍ക്കാരിന് അനഭി മതരായ സ്വാതന്ത്ര്യദാഹികളുടെ യും രക്തമാണ്! സ്വകാര്യസ്വത്ത വകാശമില്ലാത്ത പൗരന്മാര്‍, നഗര -ഗ്രാമ പ്രദേശങ്ങളിലായി വിഭജി ക്കപ്പെട്ട തൊഴിലാളികള്‍, സത്യം വിളിച്ചു പറയാന്‍ അവകാശമില്ലാ ത്ത മാധ്യമങ്ങള്‍… കാലവും ചരി ത്രവും മാപ്പുകൊടുക്കാത്ത പൗ രാവകാശ നിഷേധങ്ങള്‍ നയത ന്ത്രത്തിന്റെ തിളങ്ങുന്ന പൊയ്മു ഖമായി പാര്‍ട്ടി സെക്രട്ടറിയും പ്ര സിഡന്റുമായ ഷിജിന്‍ പിന്‍ ചില അഭ്യാസങ്ങളിറക്കിയിട്ടുണ്ട്. അ തിന്റെ ഭാഗമായി ഇന്ത്യന്‍ ഖജനാ വ് ധൂര്‍ത്തടിച്ചു ചെന്നൈയിലെ മഹാബലിപുരം സന്ദര്‍ശിച്ച് ചൈ നീസ് പ്രസിഡണ്ട് ബെയ്ജിങ്ങില്‍ തിരിച്ചെത്തി അധികം വൈകാതെ ഇന്ത്യാ-ചൈനാ അതിര്‍ത്തി യില്‍ ശക്തമായ ആക്രമണത്തിന് ആരംഭംകുറിച്ചു. ഒരു പ്രകോപനവുമില്ലാതെ ചൈന നടത്തിയ ആക്രമണത്തിന് പിന്നിലെ യഥാര്‍ ത്ഥ ലക്ഷ്യം ഇനിയും വ്യക്തമാ യിട്ടില്ല, അതും ചൈനയിലെ വുഹാനില്‍നിന്ന് ആരംഭിച്ച കോവി ഡ് മഹാമാരി ലോകത്തെ ഗ്രസി ക്കുന്ന ഇക്കാലത്ത്! ഈ മഹാ രോഗത്തിന്റെ ഉത്ഭവം, വ്യാപനം എന്നിവയെല്ലാം സംശയത്തിന്റെ ല കരിനിഴലിലാണല്ലൊ. രോഗം കണ്ടുപിടിച്ച ഗവേഷകനായ ഭിഷ ഗ്വരന്‍ ചൈനയുടെ അനിഷ്ടത്തി ന് പാത്രമായി കുറച്ചുകാലം അ പ്രത്യക്ഷനാകുകയും പിന്നെ രം ഗപ്രവേശനം ചെയ്ത അദ്ദേഹം കോവിഡ് ബാധിച്ച് മരണപ്പെടുക യും ചെയ്‌തെന്നാണ് വാര്‍ത്ത. സ ത്യം ഇപ്പോഴും ഇരുമ്പുമറയ്ക്ക് പിറകില്‍ത്തന്നെ. ചൈനയില്‍ പ തിനായിരങ്ങള്‍ രോഗം മൂലം മര ണപ്പെട്ടുവെന്നതിന്റെ തെളിവായി കൂട്ടമായി ദഹിപ്പിക്കുമ്പോഴുണ്ടാ കുന്ന പുകപടലങ്ങളുടെ സാറ്റ ലൈറ്റ് ഫോട്ടോകളും അന്തരീക്ഷ വായുവില്‍ അലിഞ്ഞുചേര്‍ന്ന സള്‍ഫര്‍ഡയോക്‌സൈഡ്, മീ ഥേന്‍ എന്നീ വാതകങ്ങളും ശാ സ്ത്രജ്ഞന്മാര്‍ പഠിച്ചുവരുന്നതേ യുള്ളൂ. ഇതില്‍നിന്നെല്ലാം ശ്രദ്ധ തിരിക്കാനും ഭാരതത്തില്‍ ഉണ്ടാ കാനിടയുള്ള വ്യാവസായിക മു ന്നേറ്റം തടയാനും ഉള്ള ചൈനയു ടെ തന്ത്രമായിരിക്കാം ഇക്കഴിഞ്ഞ മാസത്തെ യുദ്ധനീക്കം. 1954 ലെ നെഹ്രുവിന്റെ പഞ്ചശീലമൊക്കെ ചൈന പൂര്‍ണ്ണമായി അവഗണിച്ച ല്ലൊ. 1962 ഒക്‌ടോബര്‍-നവംബര്‍ മാസത്തിലെ യുദ്ധത്തില്‍ ഇന്ത്യ യ്ക്ക് തോല്‍വിയുണ്ടായെങ്കിലും 1967-ല്‍ ഇന്ത്യ വെന്നിക്കൊടി പാ റിച്ചു. അന്നത്തേക്കാള്‍ ഭാരതത്തി ന് മികച്ച യുദ്ധസന്നാഹങ്ങളും ലോക പിന്തുണയുമുണ്ടെന്ന ചൈനയുടെ വൈകിവന്ന വിവേ കം മൂലമായിരിക്കണം കമാന്റര്‍ തല ചര്‍ച്ചകളിലൂടെ വൈകാതെ തീര്‍ത്തും അകാലത്തുണ്ടായ മു ന്നേറ്റം നിര്‍ത്തിയത്.
ടിയാന്‍വെന്‍ 1 റോക്കറ്റ് വി ക്ഷേപണ ലക്ഷ്യത്തിലും ഒരു പു കമറ സൃഷ്ടി ചൈന ലക്ഷ്യം വ യ്ക്കുന്നുണ്ട്. പിന്നോട്ടു തിരി ഞ്ഞു നോക്കി ഭൂതകാല തെറ്റു കള്‍ തിരുത്താന്‍ ചൈനയ്ക്ക് ധാര്‍മിക ശേഷിയില്ലെന്ന് തോ ന്നുന്നു. വിയറ്റ്‌നാം, ടിബറ്റ്, ടിയാ നെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല, മുല്ല പ്പൂ വിപ്ലവ പ്രസ്ഥാനം എന്നിവ യെല്ലാം ചൈന വിസ്മരിച്ചതായി നടിച്ചാലും ചരിത്രം മറക്കുകയും പൊറുക്കുകയും ഇല്ല. 1989 ജൂ ണില്‍ നടന്ന ടിയാനന്‍മെന്‍ കൂട്ട ക്കൊലയില്‍ കുറച്ചുപേര്‍ മരണ പ്പെട്ടു എന്ന് മാത്രമാണ് ചൈന സമ്മതിച്ചതെങ്കിലും, നൂറുകണ ക്കിന് ചെറുപ്പക്കാരാണ് തോ ക്കിന്‍ മുനയില്‍ പിടഞ്ഞു മരിച്ച ത്. ആ സമയം ഇന്ത്യന്‍ കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി സംഘം അവിടെ ഉണ്ടായിരുന്നെ ങ്കിലും അവര്‍ തന്ത്രപൂര്‍വം 'നയ തന്ത്രനിശ്ശബ്ദത' പാലിച്ച് പാര്‍ട്ടി കൂറ് പ്രകടിപ്പിക്കുകയായിരുന്നു.
സാധുജന സംരക്ഷണത്തി ന്നായി ചൈനയില്‍ അനാഥാലയ ങ്ങള്‍ സ്ഥാപിക്കാനായി മദര്‍ തെ രേസ മൂന്ന് തവണ ചൈനയില്‍ എത്തിയെങ്കിലും, അമ്മയെ അ വര്‍ തിരികെ അയച്ചു, ആത്മീയാ ചാര്യനായ ദലൈലാമയെ അവര്‍ നാടുകടത്തി. വിദ്യാഭ്യാസത്തിലൂ ടെ ഭാവി തലമുറയ്ക്ക് ധാര്‍മ്മിക ചിന്ത ഉദിക്കാതിരിക്കാന്‍ വിദ്യാ ഭ്യാസ മേഖലയില്‍ ഇപ്പോള്‍ പിടി മുറുക്കുന്നു. പാട്രിയോട്ടിക് കാ ത്തലിക്ക് ചര്‍ച്ചുകളിലും വത്തി ക്കാന്‍പക്ഷ സ്ഥാപനങ്ങളിലും പാര്‍ട്ടിപതാകയും രാഷ്ട്രീയ നേ താക്കന്മാരുടെ ചിത്രങ്ങളും ഈ യിടെ നിര്‍ബന്ധമാക്കി. അത് അം ഗീകരിക്കാത്ത സ്ഥാപനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ടിരിക്കു ന്നു. പക്ഷെ അടിമച്ചങ്ങല ഒരു ദി വസം പൊട്ടാതിരിക്കില്ല; യുവജ ന ശക്തിയെ ഒരു പരിധിയ്ക്കപ്പു റം പിടിച്ചുവെക്കാനുമാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org