Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> അയോദ്ധ്യാ കേസ്: സുപ്രീം കോടതിവിധി ശാശ്വത സമാധാനം കൊണ്ടുവരുമോ?

അയോദ്ധ്യാ കേസ്: സുപ്രീം കോടതിവിധി ശാശ്വത സമാധാനം കൊണ്ടുവരുമോ?

ഫാ. സേവ്യര്‍ കുടിയാംശേരി

അയോദ്ധ്യയിലെ രാമജന്മ ഭൂമി-ബാബറി മസ്ജിദ് കേസിന്‍റെ അന്തിമവിധി സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് 9.11.2019 ശനിയാഴ്ച പ്രസ്താവിച്ചിരിക്കുന്നു. രാമജന്മ ഭൂമിയെന്നു വിശ്വസിക്കുന്ന തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നു കോടതി വിധിച്ചു. സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍ ത്തന്നെ സുപ്രധാന സ്ഥലത്ത് പള്ളി പണിയാന്‍ അഞ്ചേക്കര്‍ അനുവദിക്കാനും ഉത്തരവിട്ടു. മൂന്നംഗ മധ്യസ്ഥസമിതി നാലു മാസത്തോളം ചര്‍ച്ച നടത്തിയിട്ടും പരിഹരിക്കാതിരുന്നതിനെത്തുടര്‍ന്ന് 40 ദിവസം തുടര്‍ച്ചയായി വാദം കേട്ടു. 1992 ഡിസംബര്‍ 6-ാം തീയതി ബാബറി മസ്ജിദ് തകര്‍ത്തതും 1949-ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചതും ഹീനമായ നിയമലംഘനങ്ങളെന്ന് കോടതി നിരീക്ഷിച്ചു.

തര്‍ക്കമന്ദിരത്തിനു പുറത്തെ മൂറ്റം കൈവശം വച്ചിരുന്നതു തങ്ങളാണെന്നു തെളിയിക്കാന്‍ രാം ലല്ലയ്ക്ക് സാധിച്ചതായി കോടതി പറഞ്ഞു. ഹിന്ദുക്കള്‍ തുടര്‍ച്ചയായി അവിടെ ആരാധന നടത്തിയിരുന്നു. രാമന്‍ അവിടെയാണു ജനിച്ചതെന്ന വിശ്വാസം ചോദ്യം ചെയ്യാനാവില്ല. രാംഛബുത്ര, സീതാര സോയി, ഭണ്ഡാല ഗൃഹം, എന്നിവയെല്ലാം അവരുടെ വിശ്വാസം ഉറപ്പിക്കുന്നതാണ്. എന്നാല്‍ വിശ്വാസത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം സ്ഥാപിക്കാനാവില്ല. അതേസമയം തര്‍ക്കഭൂമിയിലെ അവകാശം സ്ഥാപിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡിനു കഴിഞ്ഞില്ല. ക്ഷേത്രം പൊളിച്ചാണു പള്ളി നിര്‍മ്മിച്ചതെന്ന് പുരാവസ്തു വകുപ്പ് പറയുന്നില്ലെങ്കിലും ബാബറി മസ്ജിദിന് അടിയിലുണ്ടായിരുന്നത് ഇസ്ലാമികസ്വഭാവമുള്ള കെട്ടിടമല്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇസ്ലാമികനിയമം അനുശാസിക്കുംവിധം നിര്‍മ്മിച്ചതല്ല ബാബറി മസ്ജിദ് എന്ന ഹിന്ദുക്കക്ഷികളുടെ വാദവും സുപ്രീംകോടതി തള്ളി. മുസ്ലീങ്ങള്‍ പള്ളി ഉപേക്ഷിച്ചിരുന്നില്ല. വെള്ളിയാഴ്ചകളില്‍ അവിടെ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. 1949 ഡിസംബര്‍ 16 നാണ് അവസാനമായി അവിടെ പ്രാര്‍ത്ഥന നടന്നത്. മൂന്നു മകുടങ്ങളുള്ള രൂപവും അല്ലാഹു എന്ന ശിലാലിഖിതവുമെല്ലാം അതു പള്ളിയാണെന്നു സൂചിപ്പിക്കുന്നതാണ്. ഹൈക്കോടതിയുടെ 2010 ലെ വിധി പ്രകാരം തര്‍ക്കഭൂമിയുടെ മൂന്നിലൊന്നു ലഭിച്ച നിര്‍മോഹി അഖാഡയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. അവര്‍ക്ക് ഉടമസ്ഥതയോ പൂജ നടത്താനുള്ള അവകാശമോ ഇല്ല. എന്നാല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി രൂപവത്കരിക്കുന്ന ട്രസ്റ്റില്‍ അഖാഡക്ക് ഉചിതമായ സ്ഥാനം നല്‍കേണ്ടതാണ്. രാമ ജന്മഭൂമിക്കു മൊത്തമായി നിയമപരമായി വ്യക്തിത്വം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സ്ഥലത്തിന്‍റെ ഉടമകള്‍ തങ്ങളാണെന്നും എന്നാല്‍ ഇത് രാമക്ഷേത്ര നിര്‍മ്മാണത്തിനു വിട്ടു നല്‍കാമെന്നുമായിരുന്നു ഷിയാ വഖഫ് ബോര്‍ഡിന്‍റെ വാദം. ഇതും കോടതി സ്വീകരിച്ചില്ല.

സമഗ്രതയുള്ള ജഡ്ജ്മെന്‍റ്
1885 മുതല്‍ നടക്കുന്ന കേസാണിത്. ഇത്ര ദൈര്‍ഘ്യമുള്ള ഒരു കാലയളവിനുള്ളിലെ കാര്യങ്ങള്‍ പരിശോധിച്ചു വിധി പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. വൈകാരികതയും വിശ്വാസവും നിറഞ്ഞു നില്‍ക്കുന്ന ഇത്തരമൊരു കേസ് വെറുതേ നിയമം മാത്രം നോക്കിയല്ല വിധി പറയേണ്ടത്. വിശ്വാസവും പരിഗണിക്കേണ്ടതുണ്ട്. അങ്ങനെതന്നെയാണു വിധി പറഞ്ഞിരിക്കുന്നത് എന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസവും നിയമവും ചരിത്രവും ഗവേഷണവുമെല്ലാം പ്രയോജനപ്പെടുത്തിയ ഈ ജഡ്ജുമെന്‍റ് കടുകട്ടിയായ നിയമപാലനത്തിനപ്പുറം ഒരു സമവായ ജഡ്ജുമെന്‍റുകൂടിയാണ്. ഇത് ഇന്ത്യയിലെ മുഴുവന്‍ ആളുകളും സ്വീകരിച്ചിട്ടുണ്ട് എന്നു കരുതാം. ബാബറി മസ്ജിദ് നിന്ന സ്ഥലം തന്നെയാണ് രാമന്‍റെ ജന്മഭൂമിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതു വിശ്വാസംകൂടി കണക്കിലെടുത്താണ്. ഭൗതികവും നൈയാമികവുമായ മറ്റു വഴികളതിനില്ലല്ലോ? അയോധ്യയില്‍ത്തന്നെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചത് വിശ്വാസത്തിന്‍റേയും സഹിഷ്ണുതയുടേയും പശ്ചാത്തലത്തിലാണ്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജ്ജി നല്‍കുമെന്ന് അഖിലേന്ത്യാ മുസ്ളീം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു ഹര്‍ജിയുമായി തങ്ങളില്ലെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്തായാലും പൊതുവേ ജനങ്ങള്‍ വിധിയെ സ്വാഗതം ചെയ്യുന്നു എന്നാണു കരുതേണ്ടത്. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ശാശ്വതസമാധാനത്തിലെത്തുമോ എന്ന ചോദ്യം ബാക്കി നില്‍ക്കും. പള്ളി പണിയാന്‍ ട്രസ്റ്റു രൂപീകരിക്കാനും പള്ളിപണിക്കു നേതൃത്വം കൊടുക്കാനും കേന്ദ്ര സര്‍ക്കാരിനെ ഏല്‍പിക്കുന്നതില്‍ അപാകതയുണ്ടെന്നു നിയമവിദഗ്ധര്‍ ചിന്തിക്കുന്നു. ഒരു സെക്കുലര്‍ ഗവണ്മെന്‍റിന്‍റെ പണിയാണോ ഇത് എന്നു ചോദിക്കുന്നവരുമുണ്ട്.

ശാശ്വതസമാധാനത്തിലേക്ക്
ഇപ്പോഴത്തെ ശാന്തത ശാശ്വതമായ ശാ ന്തതയായി മാറേണ്ടതുണ്ട്. മനുഷ്യരുടെ സ ഹിഷ്ണുതയും ഔദാര്യവും ചൂഷണം ചെ യ്യപ്പെട്ടുകൂടാ. രാജ്യം അനുഭവിക്കുന്ന പണ പ്പെരുപ്പം, വിലക്കയറ്റം, കാലാവസ്ഥാവ്യതി യാനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വി ഷയങ്ങള്‍ അടിയന്തിരമായി പരിഗണിക്കേ ണ്ടിയിരിക്കെ രാജ്യത്തിന്‍റെ വിലപ്പെട്ട സമയ വും സാധ്യതകളും പളളി പണിയലുമായി ബന്ധപ്പെട്ടു ചെലവഴിക്കപ്പെടുന്നത് ഒരു സെ ക്കുലര്‍ ജനാധിപത്യ ധാര്‍മ്മികതയ്ക്കു ചേ രുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അ ത്തരം കാര്യങ്ങളിലേക്കു കടക്കുകയും വിക സനത്തിന്‍റെയും സമാധാനത്തിന്‍റേയുമായ അന്തരീക്ഷം സംജാതമാകുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

Leave a Comment

*
*