Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> ഓര്‍മ്മകളുണ്ടാകണം, ചിന്തയും

ഓര്‍മ്മകളുണ്ടാകണം, ചിന്തയും

ഫാ. സേവ്യര്‍ കുടിയാംശേരി

ഈ വര്‍ഷം നമ്മുടെ കാലത്തിനുമേല്‍ കയ്യൊപ്പു ചാര്‍ത്തി നില്ക്കുന്നത് ഇപ്രാവശ്യത്തെ നൊബേല്‍സമ്മാന ജേതാവായ കസുവോ ഇഷിഗുറോയാണ്. ജപ്പാനില്‍ ജനിച്ച് ഇംഗ്ളണ്ടിലേക്കു കുടിയേറിപ്പാര്‍ത്ത് ഇംഗ്ലീഷില്‍ എഴുതുന്ന ശ്രദ്ധേയനായ എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. 1954 നവംമ്പര്‍ 8 ന് നാഗസാക്കിയിലാണ് ഇഷിഗുറോയുടെ ജനനം. പിതാവിന്‍റെ ജോലിയുടെ ഭാഗമായി അ ഞ്ചാം വയസ്സിലാണ് ഇംഗ്ളണ്ടിലേക്കു കുടിയേറുന്നത്.

എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ വീടിനടുത്തുള്ള ലൈബ്രറിയില്‍നിന്നാണ് കസുവോ ഷെര്‍ലക്ഹോംസ് കഥകള്‍ വായിക്കുന്നത്. അതായിരുന്നു സാഹിത്യത്തിലേക്കുള്ള പ്രവേശന കവാടം. ആ കഥകള്‍ വായിക്കുക മാത്രമല്ല അക്കാലത്തു ഹോംസിനേയും ഡോ. വാട്സണേയുംപോലെ പെരുമാറാനും തുടങ്ങിയെന്ന് ഇഷിഗുറോ ഓര്‍ത്തെടുക്കുന്നു. കാന്‍റര്‍ ബറിയിലെ യൂണിവേഴ്സിറ്റി ഓഫ് കെന്‍റില്‍ ഇംഗ്ലീഷ്, ഫിലോസഫി ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ കഥകളെഴുതാന്‍ തുടങ്ങി. തുടര്‍ന്നാണ് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ മാസ്റ്റര്‍ ബിരുദം എടുത്തത്. 1982-ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച അതേ വര്‍ഷംതന്നെയാണ് ആദ്യ നോവലിറങ്ങിയത്. എ പെയില്‍ ഓഫ് ഹില്‍സ്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു ജാപ്പനീസ് സ്ത്രീയു ടെ കഥ പറയുന്ന നോവല്‍.

കഥാരചനയിലെ പൊതുരീതികളെ കൈവിട്ട സമകാലിക കഥാകാരന്മാരില്‍ ശ്രദ്ധേയനാണ് ഇഷിഗുറോ. വൈകാരികമായി കരുത്തുള്ള കഥാപാത്രങ്ങളാണ് ഇഷിഗുറോയുടെ നോവലുകളുടെ മഹത്ത്വമെന്നാണു നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തിയത്. ഓര്‍മ്മ, സമയം സ്വയം ഇല്ലാതാകല്‍ എന്നിവയിലൂടെയാണ് ഇഷിഗുറോയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഓര്‍മ്മകളിലൂടെ കഴിഞ്ഞ കാലത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയല്ല, എന്തൊക്കെ മറന്നാലാണ് വര്‍ത്തമാനകാലത്തെ ജീവിതം നെയ്തെടുക്കാനാവുക എന്ന് അന്വേഷിക്കുകയാണ്. ഭ്രമാ ത്മകത അദ്ദേഹത്തിന്‍റെ പൊതു സ്വാഭാവമയി നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇഷിഗുറോയുടെ രചനകളില്‍ ഭാവനയുടെ അതിപ്രസരമെന്നു വിമര്‍ശകര്‍ വിലയിരുത്തിട്ടുണ്ട്. അദ്ദേഹം അതേക്കുറിച്ചു പറയുന്നത് ഇങ്ങനെ. അതു ഭാവനയല്ല, മിഥ്യയാണ്. മനുഷ്യരുടെ മിഥ്യാധാരണകളെക്കുറിച്ചും പി ന്നീട് അവരുടെ ബോധമണ്ഡലത്തില്‍ ഇടം നേടുന്ന മിഥ്യാ ബോ ധങ്ങളെക്കുറിച്ചുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ഓര്‍മ്മ എ ന്നെ സംബന്ധിച്ചു വളരെ വിലപ്പെട്ടതാണ്, പ്രധാനപ്പെട്ടതും. ഓര്‍മ്മകളിലൂടെ ഞാന്‍ നടത്തുന്ന യാ ത്രയാണ് എന്‍റെ കൃതികളായി പു റത്തുവരുന്നത്.

ഇഷിഗുറോയുടെ നോവലുകളിലെ കാലം മിക്കപ്പോഴും ഭൂതകാലമാണ്. അതിനാല്‍ത്തന്നെ കഥയ്ക്കു പുറത്തുള്ള ജീവിതത്തെക്കൂടി തന്‍റെ വായനയുടെ വൃത്തത്തിനുള്ളിലേക്കു കൊണ്ടുവരാന്‍ വായനക്കാരന്‍ നിര്‍ബന്ധിതനാകുന്നു. പലപ്പോഴും തന്‍റെ കൃതിയി ലൂടെ ഒരു കഥ പറയുക എന്നതിനപ്പുറം ചില ചിന്തകളെയും ഓര്‍ മ്മകളെയും മിഥ്യാബോധങ്ങളെ യും വാരിവിതറാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇവിടെയാണ് ഇഷിഗുറോ കഥാരചനയുടെ എല്ലാ നിര്‍വ്വചനങ്ങളേയും തകര്‍ക്കുന്നത്. കഥ പൂര്‍ത്തിയാക്കേണ്ട വലിയ ദൗത്യം വായനക്കാരനുണ്ട്. ഇത് എഴുത്തിലേക്കും ദര്‍ശനങ്ങളിലേ ക്കും വായനക്കാരനെ കൂടെക്കൂട്ടു ന്ന ആധുനിക സങ്കേതമാണ്. എ ല്ലാം പറഞ്ഞു തീര്‍ക്കുന്നവര്‍ ഒന്നും പറയുന്നില്ല എന്നാണ്. പൂര്‍ത്തി യാകാത്ത കഥകളിലേക്കു വായന ക്കാരനെ സ്രഷ്ടാവായി ഉള്‍ക്കൊ ള്ളുന്ന ഈ രീതി രചനാവൈഭവത്തിലെ മികവുതന്നെയാണ്.

ദി റിമെയിന്‍സ് ഓഫ് ഡെയ്സാണ് ഇഷിഗുറോയുടെ ഏറ്റവും നല്ല നോവല്‍. അതിന് ബുക്കര്‍ സമ്മാനം നേടിയ ഇഷിഗുറോ നാലു തവണ മാന്‍ ബുക്കര്‍ പ്രൈസിനു നോമിനേറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടി ങ്ങ് വേള്‍ഡ്, ദി അണ്‍കണ്‍ സോള്‍ഡ്, ദ ബറീഡ് ജയന്‍റ്, വെന്‍ വീ വേര്‍ ഓര്‍ഫന്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍. സ്വത്യാന്വേഷണവും സ്മരണയും ഇഴചേര്‍ന്ന പ്രമേയങ്ങളാണ് ഏഴു നോവലിലും പ്രകടമാകുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ദ ബറീഡ് ജയന്‍റാണ് ഏറ്റവും പുതിയ രചന. ഏതെങ്കിലും ഒരു നോവല്‍ എന്നതിനേക്കാള്‍ സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സമ്പൂര്‍ണ സംഭാവനയെ കണക്കിലെടുത്താണ് നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടി രിക്കുന്നത്. ഡിസംബര്‍ 10 ന് സ്റ്റോക്ഹോമില്‍ നടക്കുന്ന ചടങ്ങില്‍ 11 ലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരം ഇഷിഗുറോ ഏറ്റുവാങ്ങും. മഹനീയമായ ആദരമെന്നാണ് ഏറ്റവും വലിയ സാഹിത്യ ബഹുമതി തേടിയെത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്. ഓര്‍മ്മകളുണ്ടാകണം, സമയ ബോധവും അതാണ് ഇഷിഗുറോ നമുക്കു നല്‍കുന്ന സന്ദേശം. ഓര്‍മ്മകളുണ്ടാകുന്നത് ഓര്‍മ്മകളെ വീണ്ടെടുക്കാനല്ല, വര്‍ത്തമാനകാലത്തെ എങ്ങനെ പരിവര്‍ ത്തിപ്പിക്കാം എന്നറിയാനാണ്. ഓര്‍ മ്മ ചിന്തയുടെ വഴിയാണ്. അതാണു നമ്മുടെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ജീവിതംതന്നെ സന്ദേശമാക്കുകയും ചെയ്യുന്നതാണ് നമ്മുടെ ദൗത്യം.

Leave a Comment

*
*