ദൈവത്തിന്റെ ക്ഷമയെ മനസ്സിലാക്കുക, അനുകരിക്കുക

ദൈവത്തിന്റെ ക്ഷമയെ മനസ്സിലാക്കുക, അനുകരിക്കുക

തന്റെ മക്കളിലൊരാളും നഷ്ടമാകരുതെന്നാഗ്രഹിക്കുന്ന ദൈവത്തിന്റെ ക്ഷമ നാം മനസ്സിലാക്കുകയും അനുകരിക്കുകയും വേണം. കളയുടെയും വിളയുടെയും ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ നമുക്കു മനസ്സിലാക്കി തരികയാണു ക്രിസ്തു ചെയ്തത്. അതു നമ്മുടെ ഹൃദയങ്ങളെ പ്രത്യാശയിലേ ക്കു തുറക്കുന്നു.

നല്ല വിത്തു വിതച്ച വയലില്‍ രാത്രി ശത്രു വന്നു കളകള്‍ വിതച്ചതിനെ തുടര്‍ന്ന് വിളകള്‍ക്കൊപ്പം വളര്‍ന്ന കളകളെ പിഴുതുകളയാമെന്നു പറഞ്ഞ ജോലിക്കാരോട് വിളവെടുപ്പു വരെ കാത്തിരിക്കാനാണ് യജമാനന്‍ നിര്‍ദേശിച്ചത്. ക്രിസ്തു പറഞ്ഞ ഉപമയിലെ യജമാനന്‍ ദൈവമാണ്. ഇന്നും മണ്ണില്‍ ധാരാളം കളനാശിനികളും വിഷങ്ങളും ഉണ്ട്. ഇതെല്ലാം നമുക്കും ഭൂമിക്കും ദോഷം ചെയ്യുന്നുണ്ട്.

എപ്പോഴും നല്ല വിത്തു മാത്രം വിതയ്ക്കുന്നവനാണ് ദൈവം. നല്ല വിളവാണ് അവിടുത്തെ ലക്ഷ്യം. എന്നാല്‍ അസൂയയും ശത്രുതയും മൂലം സാത്താന്‍ ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. രക്ഷാകര കര്‍മ്മത്തെ തകര്‍ക്കുക, ഉതപ്പുകളുടെ വിതക്കാരായ കുറ്റക്കാരായ ജോലിക്കാരെ ഉപയോഗിച്ച് ദൈവരാജ്യത്തെ നശിപ്പിക്കുക എന്നതാണ് സാത്താന്റെ ലക്ഷ്യം. നന്മതിന്മകളുടെ അമൂര്‍ത്തമായ പ്രതീകങ്ങളല്ല കളയും വിളയും. മറിച്ച്, ദൈവത്തെയും സാത്താനെയും അനുഗമിക്കാന്‍ കഴിയുന്ന മനുഷ്യരെയാണ് അതു പ്രതിനിധീകരിക്കുന്നത്.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org