ക്രൈസ്തവ വിശ്വാസം

വിശദീകരണം തേടുന്ന വിശ്വാസം-4

ബിനു തോമസ്, കിഴക്കമ്പലം

വിശ്വാസത്തിന് ഒരു പൊതു വര്‍ത്ഥവും ഒരു ദൈവശാസ്ത്രപര വുമായ അര്‍ത്ഥവുമുണ്ടെന്ന് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. കേവ ലാര്‍ത്ഥത്തില്‍, ദൈവവിശ്വാസം എന്നത് ഒരു അറിവാണെന്നും ന മ്മള്‍ പറഞ്ഞുവച്ചു. എന്താണ് ക്രൈസ്തവവിശ്വാസവും കേവല മായ അറിവും തമ്മിലുള്ള സാമ്യ വും വ്യത്യാസവും?

ക്രിസ്തീയവിശ്വാസം വിശ്വസനീയമായ ഉറവിടങ്ങള്‍ അനുപേക്ഷണീയം
ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളുടെയും ഉറവിടങ്ങളുടേയും വിശ്വസനീയത കൂടുന്തോറും അറിവിന്‍റെ ദൃഢത (Confidence) വര്‍ദ്ധിക്കുമെന്ന് നമ്മള്‍ കണ്ടു. ദൈവം സത്യമാണെന്നു പ്രഘോഷിക്കുന്ന ഏവരും ഈ സ്പെക്ട്രത്തിന്‍റെ ദൃഢത കൂടുതല്‍ ഉള്ള മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. കാരണം സത്യാന്വേഷണം എന്നത് ദൈവാന്വേഷണം തന്നെയാണ്.

മതവിശ്വാസങ്ങളില്‍ ദൃഢതയും ബോധ്യവും വരണമെങ്കില്‍, മതവിശ്വാസങ്ങളുടെ ഉറവിടങ്ങളുടേയും ആ വിശ്വാസങ്ങള്‍ ഉണ്ടായിവന്ന സമ്പാദനമാര്‍ഗ്ഗങ്ങളുടേയും വിശ്വസനീയത പരമപ്രധാനമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മതവിശ്വാസങ്ങളില്‍ ബോധ്യം വരണമെങ്കില്‍, അതിന്‍റെ അടിസ്ഥാനങ്ങളുടെ വിശ്വസനീയതയാണ് ബോധ്യം വരേണ്ടത്.

ക്രിസ്തീയവിശ്വാസം സത്യമാണെന്നു സഭ പഠിപ്പിക്കുന്നതിന്‍റെ കാരണം, ഈ അടിസ്ഥാനങ്ങളുടെ വിശ്വസനീയതയിലുള്ള ബോധ്യമാണ്. ആ ബോധ്യം ഉള്ളിടത്തോളം കാലം ഒരു വിശ്വാസിയും തന്‍റെ വിശ്വാസത്തെ "കണ്ണടച്ചു വിശ്വസിക്കുന്നതായി" കരുതേണ്ടതില്ല. യേശു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട, വിശ്വസനീയമായ സാക്ഷ്യമുള്ള ദൈവാവതാരമാണ്.

ഒരു ഗോതമ്പപ്പവും ഈശോയും തമ്മില്‍ പ്രത്യക്ഷത്തില്‍ യുക്തിപരമായ ബന്ധമൊന്നും സ്ഥാപിക്കാന്‍ ആവില്ല. പക്ഷേ, ഈശോ പരമസത്യമായ ദൈവമാണെന്നും ഈശോ അന്ത്യാത്താഴ വേളയില്‍ അപ്പത്തെ തന്‍റെ ശരീരമായി ഭക്ഷിക്കാന്‍ ശിഷ്യരോട് കല്പ്പിച്ചെന്നും വിശ്വസിക്കുന്ന ഒരാള്‍ക്ക് പരമസത്യമായ ദൈവത്തിന്‍റെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിക്കാം. അപ്പോള്‍, ഈശോയുടെ ശിഷ്യരുടെ സാക്ഷ്യത്തിന്‍റെ സത്യത്തിലും, ഈശോയുടെ വാക്കുകളുടെ പരമാര്‍ത്ഥതയിലുമാണ് ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ശിഷ്യരുടെയും വിശുദ്ധഗ്രന്ഥം എഴുതിയ ആളുടേയും അനുഭവസാക്ഷ്യത്തില്‍ ഊന്നിയതുമാണ്. ഇതില്‍ ഏതെങ്കിലും ഒന്നിന്‍റെയെങ്കിലും അഭാവം – ഈശോയുടെ ദൈവത്വത്തിന്‍റെയോ, ശിഷ്യരുടെ അനുഭവസാക്ഷ്യത്തിന്‍റെ വിശ്വസനീയതയുടേയോ – ഈ വിശ്വാസം ദുര്‍ബലമാക്കും എന്ന് വ്യക്തമാണല്ലോ.

അപ്പോള്‍, അറിവിന് ബാധകമായ യുക്തിയുടെ അളവുകോലുകള്‍ മതവിശ്വാസത്തിനും ബാധകമാണ് എന്ന് അനുമാനിക്കാം.

ദൈവശാസ്ത്രപരമായ വിശ്വാസം അറിവിനും അപ്പുറമുള്ള സമര്‍പ്പണം
വിശ്വാസത്തെ ദൈവശാസ്ത്രപരമായി കാണുമ്പോള്‍, അത് കേവലമായ അറിവിനും അപ്പുറത്താണ്. സഭയുടെ മതബോധനഗ്രന്ഥം, വിശ്വാസത്തെ ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രതികരണമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തില്‍ ഇപ്രകാരമാണ് വിശ്വാസത്തെക്കുറിച്ച് പറയുന്നത്: "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവനു ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്നുള്ള ബോധ്യവുമാണ്." തന്‍റെ ഉയിര്‍പ്പിനെ സംശയിച്ച തോമസ്സിനോട്, ഈശോ പറയുന്നത് ഇപ്രകാരമാണ്, "നീ കണ്ടതുകൊണ്ട് വിശ്വസിച്ചു, കാണാതെതന്നെ വിശ്വസി ക്കുന്നവര്‍ ഭാഗ്യവാന്മാര്‍." ക്രിസ്തീയ വിശ്വാസത്തിന് നേരിട്ടുള്ള അറിവിന്‍റെ തലത്തിനും അപ്പുറത്ത് ഒരു തലമുണ്ട് എന്ന് ഈ വചനങ്ങള്‍ സ്പഷ്ടമാക്കുന്നു. ഇത് വിശ്വാസത്തിന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണമാണ്. അതു വിശദീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മറ്റൊരു ഉദാഹരണമാണ്.

ചിക്കാഗോയിലെ സഹായമെ ത്രാനായ റോബര്‍ട്ട് ബാരണ്‍, ഒരുവന്‍ തന്‍റെ ജീവിതപങ്കാളിയെ കണ്ടുപിടിക്കുന്ന പ്രക്രിയയിലൂടെയാണ് ഈ ആശയം പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് ഒരാളെ കണ്ട് ഇഷ്ടമായെന്നു കരുതുക. ആ വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പല വഴികളുണ്ട്. കൂട്ടുകാര്‍, വീട്ടുകാര്‍, സോഷ്യല്‍ മീഡിയ അങ്ങനെ പല സ്രോതസ്സുകളില്‍നിന്ന് ആ വ്യക്തിയെപ്പറ്റി നിങ്ങള്‍ക്ക് ധാരാളം വിവരങ്ങള്‍ ലഭിക്കും. പക്ഷേ, ഇതിനെല്ലാമ പ്പുറം, ആ വ്യക്തി ഹൃദയം തുറന്ന് സംസാരിക്കുമ്പോള്‍ അതിനെല്ലാമുപരിയായ വിവരങ്ങള്‍ ലഭ്യമാകും. ആ തുറന്നുപറച്ചിലിലൂടെ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, വെളിപാടിലൂടെ അറിയുന്ന ചില സ്വകാര്യരഹസ്യങ്ങളും, ചിന്തകളും സ്വപ്നങ്ങളുമൊക്കെ സത്യമായി സ്വീകരിക്കാന്‍, ആ വ്യക്തിയുടെ വിശ്വാസ്യതയില്‍ നമുക്ക് അഭയം തേടേണ്ടി വരും. അത്, ആ വ്യക്തിയില്‍ വിശ്വസിക്കാന്‍ നമ്മള്‍ നടത്തുന്ന ഒരു തെരഞ്ഞെടുപ്പാണ്, നമ്മോട് ഹൃദയം തുറക്കുന്ന ഒരാളോടുള്ള നമ്മുടെ ഒരു പ്രതികരണം. അതാണ് ദൈവ ശാസ്ത്രപരമായ കാഴ്ചപ്പാടില്‍ വിശ്വാസം.

യാതൊരു ബോധ്യവുമില്ലാതെ ദൈവം ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് അയാളെ സംബന്ധിച്ചിടത്തോളം, ഒരു അന്ധവിശ്വാസം മാത്രമാണ്. സമര്‍പ്പണഭാവമില്ലാതെ ദൈവം ഉണ്ട് എന്നു പറയുന്നതും ദൈവശാസ്ത്രപ്രകാരം വിശ്വാസത്തിന്‍റെ പരിധി യില്‍ വരുന്നില്ല. അത് കേവലമായ ഒരു അറിവ് മാത്രമാണ്. വിശുദ്ധ യാക്കോബ് തന്‍റെ ലേഖനത്തില്‍ പറയുന്നതുപോലെ, പിശാചുക്കള്‍ക്കും ദൈവമുണ്ടെന്ന് അറിയാം. പക്ഷേ, അത് അവരെ യഥാര്‍ത്ഥ വിശ്വാസികള്‍ ആക്കി മാറ്റുന്നില്ല. ദൈവം ഉണ്ടെന്ന് ബോധ്യം വരികയും ആ ബോധ്യത്തിന് സ്വയം സമര്‍പ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് വിശ്വാസത്തിന്‍റെ തലത്തിലേക്ക് ഉയരുന്നുള്ളൂ.

ചുരുക്കത്തില്‍, ക്രിസ്തീയവിശ്വാസം എന്നത് അടിസ്ഥാനമില്ലാത്ത കേവല ജല്പ്പനമല്ല. മറിച്ച്, വിശ്വസനീയമായ അടിത്തറയില്‍ ആരംഭിക്കുന്ന, എന്നാല്‍ ആ അറിവിനും അപ്പുറത്തു നില്ക്കുന്ന സമര്‍പ്പണമനോഭാവമാണ്. വെളിപ്പെടുത്തപ്പെട്ടവയില്‍ അടിത്തറയിട്ട്, വെളിപ്പെടുത്തിയവന്‍ വാഗ്ദാനം ചെയ്ത കാണപ്പെടാത്തവയില്‍ പ്രത്യാശിക്കുന്ന സമര്‍പ്പണഭാവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org