അനുദിന ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷിയാകുക

അനുദിന ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷിയാകുക

നിങ്ങളുടെ സാധാരണമായ, അനുദിന ജീവിതം നയിക്കുന്ന ശൈലിയിലൂടെ യേശുക്രിസ്തുവിനു സാക്ഷ്യം വഹിക്കുക. അതു നിങ്ങളെ ദൈവത്തിന്റെ ഒരു മഹാസൃഷ്ടിയാക്കും. സാധാരണ കാര്യങ്ങളിലൂടെയാണ് നമ്മുടെ ജീവിതങ്ങളെ മഹാസൃഷ്ടികളാക്കാന്‍ ദൈവം ആഗ്രഹിക്കുന്നത്. നാം ജീവിക്കുന്ന സ്ഥലങ്ങളില്‍, നമ്മുടെ ജോലിസ്ഥലങ്ങളില്‍ ചെറിയ ഒരു പുഞ്ചിരിയുടെ പ്രകാശമെങ്കിലും നല്‍കിക്കൊണ്ട് യേശുവിനു സാക്ഷ്യം വഹിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്.
പരദൂഷണം പൂര്‍ണമായി ഒഴിവാക്കുക. തെറ്റുകള്‍ കാണുമ്പോള്‍ പരദൂഷണം പറയുന്നതിനു പകരം തെറ്റു വരുത്തിയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. വീട്ടില്‍ ഒരു തര്‍ക്കമാരംഭിക്കുമ്പോള്‍ അതില്‍ ജയിക്കാന് ശ്രമിക്കുന്നതിനു പകരം തര്‍ക്കമില്ലാതാക്കാന്‍ നോക്കുക. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പക്ഷേ ചരിത്രത്തെ മാറ്റാന്‍ കഴിയുന്ന കാര്യങ്ങളാണവ. കാരണം, അവ വാതില്‍ തുറക്കുന്നു, യേശുവിന്റെ പ്രകാശം കടന്നു വരാനായി ജാലകങ്ങള്‍ തുറക്കുന്നു.
വി. സ്റ്റീഫന്‍ വിദ്വേഷത്തിന്റെ കല്ലുകള്‍ സ്വന്തം ശരീരത്തിലേറ്റു വാങ്ങിയപ്പോഴും ക്ഷമ കൊണ്ടാണു പ്രത്യുത്തരിച്ചത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രവൃത്തികളിലൂടെ ആ രക്തസാക്ഷി ചരിത്രത്തെ മാറ്റിയെഴുതി. വി. സ്റ്റീഫനെ കല്ലെറിയുന്നതു കണ്ടുകൊണ്ട് ഒരു യുവാവ് അവിടെയുണ്ടായിരുന്നു. സാവൂള്‍ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ പിന്നീടു ദൈവകൃപയാല്‍ പൗലോസ് ആയി മാറി. അനുദിനം നടക്കുന്ന ചെറുപ്രവൃത്തികള്‍ ചരിത്രത്തെ മാറ്റുന്നതിനു തെളിവാണിത്. പ്രാര്‍ത്ഥിക്കുകയും സ്‌നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവരുടെ വിനീതമായ ധീരതയിലൂടെയാണ് ദൈവം ചരിത്രത്തെ നയിക്കുന്നത്.

(വി. സ്റ്റീഫന്റെ തിരുനാള്‍ ദിനത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org