പന്തക്കുസ്താ ദിനത്തില്‍ മാര്‍പാപ്പ പെന്തക്കോസ്തല്‍ നേതാക്കളെ കണ്ടു

പന്തക്കുസ്താ ദിനത്തില്‍ മാര്‍പാപ്പ പെന്തക്കോസ്തല്‍ നേതാക്കളെ കണ്ടു

പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ പെന്തക്കോസ്തല്‍ – ഇവാഞ്ചലിക്കല്‍ സഭകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പന്തക്കുസ്താനാളില്‍ പതിവുള്ള ജാഗരണപ്രാര്‍ത്ഥനയ്ക്കായി റോമില്‍ സംഗമിച്ചതായിരുന്നു സഭാനേതാക്കള്‍. ക്രൈസ്തവൈക്യത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്കു മാര്‍ പാപ്പ ഇവരോടു നന്ദി പറഞ്ഞു. ഒന്നിച്ചു നടക്കാനും പാവങ്ങളെ ഒന്നിച്ചു സഹായിക്കാനും നമുക്കു സാധിക്കണം. ദൈവശാസ്ത്രജ്ഞര്‍ അവരുടെ ജോലി ചെയ്യുകയും ക്രൈസ്തവൈക്യത്തിനായി പരിശ്രമിക്കുകയും ചെയ്യട്ടെ. അതേസമയം, നമുക്ക് ഐക്യത്തിലേയ്ക്കുള്ള യാത്ര നിറുത്താതെ തുടര്‍ന്നുകൊണ്ടിരിക്കാം – മാര്‍പാപ്പ പറഞ്ഞു. ഓരോരുത്തരോടും അവരവരുടെ ഭാഷകളില്‍ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ ഹ്രസ്വമായ ഈ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org