പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തിളക്കമാര്‍ന്ന വിജയം

ഈയടുത്തു പ്രസിദ്ധീകരിച്ച സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യുട്ടിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചിരിക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ധനതത്ത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കി സ്വപരിശ്രമത്തിലൂടെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തതിന്‍റെ ഭാഗമായി പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍റര്‍വ്യൂ കോച്ചിങ്ങില്‍ പങ്കെടുത്ത് ഇപ്രാവശ്യം കേരളത്തിലെ ടോപ്പറായി ഉയര്‍ന്ന ആര്‍. ശ്രീലക്ഷ്മി (AIR29), സോഷ്യോളജി ഓപ്ഷണലായി പഠിച്ച് സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനം പൂര്‍ത്തിയാക്കിയ തിരുപ്പൂര്‍ സ്വദേശിയായ റെജീനാ മേരി വര്‍ഗീസ് (AIR49), മലയാളം ഐച്ഛിക വിഷയമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തിരുവനന്തപുരം ക്യാമ്പസില്‍ പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ (AIR66), സൈക്കോളജി ഓപ്ഷണലായി പഠിച്ച മൃഗാങ്ക് ശേഖര്‍ പതക്ക് (AIR103) എന്നിവര്‍ റാങ്കിന്‍റെ അടിസ്ഥാനത്തില്‍ ഐ.എ.എസിന് അര്‍ഹത നേടിയിരിക്കുന്നു. ഫിലോസഫി ഓപ്ഷണലായി പഠിച്ച് 127-ാം റാങ്ക് നേടിയ അനന്ദു സുരേഷിനും 132-ാം റാങ്ക് നേടിയ ജിഷ്ണു ജെ. രാജുവിനും മലയാളം ഓപ്ഷണലായി പാലാ ക്യാമ്പസില്‍ ഫുള്‍ ടൈമില്‍ പഠിച്ച് 210-ാം റാങ്ക് കരസ്ഥമാക്കിയ കാസര്‍ഗോഡ് ബേക്കല്‍ ഫോര്‍ട്ട് സ്വദേശി പി. നിഥിന്‍ രാജിനും ഐപിഎസ് ലഭിക്കുവാനുളള അര്‍ഹത ലഭിച്ചിരിക്കുന്നു. 234-ാം റാങ്ക് നേടിയ തൃശൂര്‍ സ്വദേശി വിഷ്ണുരാജ് പി., 298-ാം റാങ്ക് നേടിയ തോന്നക്കല്‍ സ്വദേശിനി എ.ബി. ശില്പ, 299-ാം റാങ്ക് നേടിയ വീണ എസ് സുതന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പാലാ ക്യാമ്പസില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥിനിയായിരുന്ന 301-ാം റാങ്ക് നേടിയ കോട്ടയം കൂരോപ്പട സ്വദേശിനി ആര്യ ആര്‍. നായര്‍, തിരുവനന്തപുരം ക്യാമ്പസിലെ മലയാളം ക്രാഷ് കോഴ്സിലുടെ 321 -ാം റാങ്ക് നേടിയ കീഴില്ലം സ്വദേശി കെ.ആര്‍. സൂരജ് ബെന്‍, സോഷ്യോളജി ഒപ്ഷണല്‍ എടുത്ത് 329-ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി നിര്‍മ്മല്‍ ഔസേപ്പച്ചന്‍, മലയാളഭാഷ ഐച്ഛികമായി എടുത്ത് 390-ാം റാങ്ക് നേടിയ മുഹമ്മദ് സജത്ത് എന്നിവര്‍ക്ക് ഐആര്‍എസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തോടൊപ്പം ഫോറസ്റ്റ് സര്‍വ്വീസിനു പരീക്ഷ എഴുതി മുന്തിയ റാങ്കോടെ ഐപിഒഎസ് കരസ്ഥമാക്കിയ ചാലക്കുടി സ്വദേശിനി ശ്വേത കെ. സുഗതന്‍ (AIR34) കൊല്ലം സ്വദേശി യു.ആര്‍. ഗണേഷ് (AIR39)എന്നിവരുടെ നേട്ടം ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ച പ്രത്യേക അനുഗ്രഹമാണ്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനി 397-ാം റാങ്ക് കരസ്ഥമാക്കിയ ദിവ്യാ ചന്ദ്രന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ചിത്ര വിജയന്‍ (AIR399), 421 -ാം റാങ്ക് നേടിയ മലപ്പുറം സ്വദേശി ഫറാഷ് റ്റി., ഹിസ്റ്ററി ഓപ്ഷണലില്‍ 435-ാം റാങ്ക് നേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനൂപ് ബിജിലി, സോഷ്യോളജിയിലൂടെ 508-ാം റാങ്ക് നേടിയ ദീപക് ദേവ് വിശ്വന്‍, 623-ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിനി എയ്ഞ്ചല്‍ രാജ്, മലയാളത്തിലൂടെ 698 -ാം റാങ്ക് നേടിയ അനില്‍ രാജ്, 734-ാം റാങ്ക് ലഭിച്ച അദീത് സജീവന്‍ എന്നിവരാണ് സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പരീശീലനത്തിലൂടെ വിജയം വരിച്ച മറ്റുളളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org