പാപ്പാ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചു

പാപ്പാ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ഓഡിറ്റോറിയം ദുഃഖവെള്ളിയാഴ്ച ഫ്രാന്‍സി സ് മാര്‍പാപ്പ സന്ദര്‍ശിച്ചു. 1200 പേര്‍ക്കാ ണു വത്തിക്കാനില്‍ കോവിഡ് വാക്‌സിന്‍ നല്‍കിയത്. പോള്‍ ആറാമന്‍ ഹാളില്‍ സജ്ജമാക്കിയ വാക്‌സിന്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മാര്‍പാപ്പ സംസാരിച്ചു. ഫൈസര്‍ വാക്‌സിനാണ് വത്തിക്കാനി ലെ ജീവകാരുണ്യവിഭാഗം വാങ്ങി വിതരണം ചെയ്യുന്നത്. നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യമായിട്ടാണു വത്തിക്കാനില്‍ വാക്‌സിന്‍ നല്‍കുന്നത്. റോമിലെ തെരുവുകളില്‍ നിന്നുള്ള നിരവധി പേര്‍ ക്ക് ഇതു പ്രയോജനപ്പെട്ടു. വാക്‌സിന്‍ വിതരണത്തില്‍ സാമൂഹിക നീതി ഉറപ്പാക്കണമെന്നും ദരിദ്രരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെ ന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org