പേപ്പല്‍ ഗായകസംഘം യു എസ് പര്യടനത്തിന്

പേപ്പല്‍ ഗായകസംഘം യു എസ് പര്യടനത്തിന്

പേപ്പല്‍ ഗായകസംഘം എന്നറിയപ്പെടുന്ന വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പലിലെ ഗായകസംഘം അമേരിക്കയില്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള പര്യടനത്തിനു തയ്യാറാകുന്നു. അമേരിക്കയിലെ അറ്റ്ലാന്‍റ, ന്യൂയോര്‍ക്ക്, സെ. ലൂയിസ്, ഡെട്രോയിറ്റ്, മിയാമി, ബോസ്റ്റണ്‍, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നീ എട്ടു നഗരങ്ങളിലായിരിക്കും പരിപാടികള്‍. 1500 വര്‍ഷത്തെ ചരിത്രമുള്ള സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 20 പ്രൊഫഷണല്‍ ഗായകര്‍ അംഗങ്ങളാണ്. 13 വയസ്സിനു താഴെ പ്രായമുള്ള 35 ആണ്‍കുട്ടികളും സംഘത്തിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org