ദൈവത്തിനു മാത്രമേ പാപത്തിന്‍റെ മുറിവുണക്കാനാകൂ -ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവത്തിനു മാത്രമേ പാപത്തിന്‍റെ മുറിവുണക്കാനാകൂ -ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വജീവിതങ്ങളിലെ പാപത്തിന്‍റെ വേരുകള്‍ പിഴുത്, സൗഖ്യം പകരാന്‍ ദൈവത്തിന്‍റെ കരുണയ്ക്കും പരിശുദ്ധാത്മാവിന്‍റെ പരിചരണത്തിനും മാത്രമേ സാധിക്കൂ എന്നും ഇതു മനുഷ്യര്‍ക്കു സ്വയമേവ ചെയ്യാവുന്ന കാര്യമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്വന്തം നിലയില്‍ ഇതെല്ലാം സാധിക്കുമെന്നു കരുതുന്നത് പ്രയോജനശൂന്യമാണ്. ദൈവവുമായുള്ള ബന്ധത്തിലേയ്ക്ക് നാം സ്വയം തുറക്കണം. സത്യത്തിലും സ്വാതന്ത്ര്യത്തിലുമായിരിക്കണം ഇതു ചെയ്യേണ്ടത്. ഈ മാര്‍ഗത്തിലൂടെ മാത്രമേ നമ്മുടെ പ്രയത്നങ്ങള്‍ ഫലമണിയുകയുള്ളൂ. കാരണം, പരിശുദ്ധാത്മാവാണു നമ്മെ നയിക്കുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

തിന്മനിറഞ്ഞ ആഗ്രഹങ്ങളില്‍നിന്നാണ് പാപം ഉണ്ടാകുന്നതെന്നു മാര്‍പാപ്പ പറഞ്ഞു. ഒരാളുടെ ആത്മത്തേയും ദൈവവും മറ്റു മനുഷ്യരുമായും ഉള്ള ബന്ധത്തേയും തകര്‍ക്കുന്ന പ്രവൃത്തികളേയും പെരുമാറ്റങ്ങളേയുമാണ് പത്തു കല്‍പനകള്‍ ചൂണ്ടിക്കാണിക്കുന്നത്. തിന്മ നിറഞ്ഞ ആഗ്രഹങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ചുകൊണ്ട് ദൈവകല്‍പനകള്‍ പാലിക്കാന്‍ ശ്രമിക്കുന്നത് നിഷ്പ്രയോജനകരമാണ്. ആത്മാവില്‍ ദരിദ്രരാകാനും നിസ്വാര്‍ത്ഥരാകാനും ദൈവകല്‍പനകള്‍ ആവശ്യപ്പെടുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org