വിവാഹരഹിത സഹവാസത്തിലായിരുന്ന 100 ജോടികള്‍ക്കു പരാഗ്വേയില്‍ വിവാഹം

വിവാഹരഹിത	സഹവാസത്തിലായിരുന്ന 100 ജോടികള്‍ക്കു പരാഗ്വേയില്‍ വിവാഹം

വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുകയായിരുന്ന 100 ദമ്പതികള്‍ പരാഗ്വേ സ്വര്‍ഗാരോപണ കത്തീഡ്രലില്‍ വിവാഹ കൂദാശ സ്വീകരിച്ചു. സാന്താ ലിബ്രാദാ ഫൗണ്ടേഷനും കത്തീഡ്രല്‍ അധികാരികളും ക്രിസ്തുവിന്‍റെ മിഷണറി ഫാമിലീസ് എന്ന സംഘടനയും ചേര്‍ന്നാണ് ഇവരെ സഭാപരമായ വിവാഹത്തിനു സജ്ജരാക്കിയത്. അതിരൂപതാ വികാരി ജനറലും നിരവധി വൈദികരും ചേര്‍ന്നു നടത്തിയ ബലിയര്‍പ്പണത്തില്‍ ദമ്പതിമാരുടെ മക്കളും ബന്ധുക്കളും അടങ്ങുന്ന നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു. 18 ഇടവകകളില്‍ നിന്നുള്ളവരായിരുന്നു ഈ ദമ്പതിമാര്‍. പലരും വിവാഹചെലവുകള്‍ താങ്ങാന്‍ കഴിയാത്തതു മൂലമാണ് ഔപചാരികമായ വിവാഹം വേണ്ടെന്നു വച്ചിരുന്നത്. എല്ലാവര്‍ക്കും മനശ്ശാസ്ത്രപരവും ആത്മീയവുമായ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു വിവാഹം. അനേകം സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന ഒരു റീട്ടെയില്‍ വമ്പനാണ് വിവാഹചെലവുകള്‍ വഹിച്ചത്. സാന്താ ലിബ്രാദാ ഫൗണ്ടേഷന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സമൂഹവിവാഹം ആസൂത്രണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org