പരാജയങ്ങളില്‍ പിന്തിരിയരുത്: ശ്രീലക്ഷ്മി

പരാജയങ്ങളില്‍ പിന്തിരിയരുത്: ശ്രീലക്ഷ്മി

കൊച്ചി: മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് സമൂഹത്തിനുവേണ്ടി നന്നായി പ്രവര്‍ത്തിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 29-ാം റാങ്കും കേരളത്തില്‍ നിന്നും ഒന്നാം റാങ്കും നേടിയ ആര്‍. ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രതിമാസപ്രഭാഷണ പരമ്പരയില്‍ നാളെയെ ഇന്നുകൊണ്ടു നേടണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീലക്ഷ്മി.

വികാരസംയമനമാണ് സംസ്കാരത്തിന്‍റെ അടിസ്ഥാനസ്വഭാവം. ആന്തരികമായ ഇച്ഛാശക്തിയുടെ പര്യായമാണ് വിനയം. അതിലൂടെ മനുഷ്യരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് പ്രഫ. എം. കെ. സാനു അനുഗ്രഹപ്രഭാ ഷണത്തില്‍ പറഞ്ഞു. പ്രഫ. എ.കെ. സാനുവും ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബികണ്ണന്‍ചിറയും ചേര്‍ന്ന് ഉപഹാരം നല്‍കി. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ സംഘടനകള്‍ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. വി. പി. കൃഷ്ണകുമാര്‍, അഡ്വ. ഡി.ബി. ബിനു, ആര്‍. എല്‍. വി. സുജാത, ജിജോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org