ദേവാലയം കൂദാശ ചെയ്തു

ദേവാലയം കൂദാശ ചെയ്തു

286 വര്‍ഷത്തെ വിശ്വാസ ചരിത്ര പാരമ്പര്യമുള്ള പറപ്പൂരിലെ പുനര്‍നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്‍റെ കൂദാശകര്‍മ്മം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. പ്രതിഷ്ഠാകര്‍മ്മത്തിന് വികാരി ഫാ. പോളി നീലങ്കാവില്‍ ആര്‍ച്ച്ഡീക്കനായി. റവ. ഡോ. ജോണ്‍ പോ ന്നോര്‍, മോണ്‍. ജോര്‍ജ് അക്കര, ഫാ. ഫ്രാന്‍സിസ് എടക്കളത്തുര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. 286 വര്‍ഷത്തിന്‍റെ ചരിത്രസൂചകമായി നിര്‍മ്മാണ കമ്മിറ്റിയംഗങ്ങള്‍, 286 ഹൈഡ്രജന്‍ ബലൂണുകള്‍ ആകാശത്തേയ്ക്കു പറത്തി. മതസൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമായി മാര്‍ ആന്‍ഡ്രൂസ് താഴത്തും ഫാ. പോളി നീലങ്കാവിലും വെള്ളരിപ്രാവുകളെ ആകാശത്തേയ്ക്കു പറത്തിവിട്ടു.

കപ്പേള, കൊടിമരം, തിരു സ്വരൂപങ്ങള്‍ തുടങ്ങിയവയുടെ വെഞ്ചെരിപ്പും ഇതോടൊപ്പം നിര്‍വ്വഹിച്ചു. അസി. വികാരി ഫാ. ജസ്റ്റിന്‍ പൂഴിക്കുന്നേല്‍, കൈക്കാരന്മാരായ പി.ജെ. വര്‍ഗീസ്, എന്‍. സി. ജോസ്, എന്‍.എഫ്. വര്‍ഗീസ്, ജന. കണ്‍വീനര്‍ പി.ഡി. വിന്‍സന്‍റ് മാസ്റ്റര്‍, സെക്രട്ടറി ഡോ. ഡെയ് സന്‍ പാണേങ്ങാടന്‍, കണ്‍വീനര്‍മാരായ കെ.ഐ. ആന്‍റ ണി, പി.ഒ. കുരിയന്‍, ബാബു വലിയവീട്ടില്‍, സി.ടി. വില്‍ സണ്‍ മാസ്റ്റര്‍, പി.കെ. ബേ ബി, ലിന്‍സന്‍ യു. പുത്തൂര്‍, സി.കെ. ലോറന്‍സ്, സി.പി. ആന്‍റണി, പി.എല്‍. ഇയ്യപ്പന്‍, സി.സി. സണ്ണി, പി.ഐ. വര്‍ ഗീസ് തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org