പാരീസ് ഉടമ്പടി: ട്രംപിന്‍റെ തീരുമാനത്തിനെതിരെ യുഎസ് മെത്രാന്മാര്‍

പാരീസ് ഉടമ്പടി: ട്രംപിന്‍റെ തീരുമാനത്തിനെതിരെ യുഎസ് മെത്രാന്മാര്‍

പരിസ്ഥിതി സംരക്ഷണം സം ബന്ധിച്ച 2015-ലെ പാരീസ് ഉടമ്പടിയില്‍നിന്നു പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം ശക്തമായി വിമര്‍ശിച്ചു. തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണു പ്രസിഡന്‍റിന്‍റെ നടപടിയെന്നു മെത്രാന്‍മാര്‍ വ്യക്തമാക്കി. പ്രപഞ്ചത്തിനു കരുതലേകുക എന്നത് ഒരു സുവിശേഷമൂല്യമാണ്. പാരീസ് ഉടമ്പടി ഈ മൂല്യങ്ങളെ ഉറപ്പിക്കുന്ന ഒന്നാണ്. ഇപ്പോള്‍ ഇതിനെതിരായ ട്രംപിന്‍റെ തീരുമാനം അമേരിക്കയെയും ലോകത്തെയാകെയും ബാധിക്കുന്നതാണ്. വിശേഷിച്ചും ദരിദ്രജനവിഭാഗങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. സമുദ്രനിരപ്പ് ഉയരല്‍, ഹിമപാളികളുടെ ഉരുകല്‍, തീവ്രതയേറിയ കൊടുങ്കാറ്റുകള്‍, ആവര്‍ത്തിക്കുന്ന വരള്‍ച്ചകള്‍ എന്നിവ കാലാവസ്ഥാവ്യതിയാനം യാഥാര്‍ത്ഥ്യമാണെന്നു വ്യക്തമാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ആഗോള കത്തോലിക്കാസഭ പാരീസ് ഉടമ്പടിയെ വളരെ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നു-യുഎസ് മെത്രാന്‍ സംഘം പ്രസ്താവനയില്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org