പരിസ്ഥിതി സൗഹൃദ സമൂഹത്തെ പടുത്തുയര്‍ത്തണം – ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ്

പരിസ്ഥിതി സൗഹൃദ സമൂഹത്തെ പടുത്തുയര്‍ത്തണം – ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ്

പരിസ്ഥിതി സൗഹൃദ സമൂഹത്തെ പടുത്തുയര്‍ത്തുവാന്‍ സന്നദ്ധസേവനപ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കണമെന്ന് കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്‍ഡ് കമ്മീഷന്‍ ചെയര്‍മാന്‍ തോമസ് മാര്‍ കൂറിലോസ്. കേരളത്തിലെ കത്തോലിക്കാ സഭകളുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപന വേദിയായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31 രൂപതകളിലെ സാമൂഹ്യപ്രവര്‍ത്തകരുടെ വാര്‍ഷിക നേതൃസംഗമത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജലസാക്ഷരത, പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ മിതമായ വിനിയോഗം എന്നിവയില്‍ സഭയിലെ സാമൂഹ്യശുശ്രൂഷകര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്ത്യ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ജോയിന്‍റ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. വി.ആര്‍ ഹരിദാസ്, ജോബി മാത്യു, സിസ്റ്റര്‍ ജെസ്സീന എസ്.ആര്‍.എ. എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org