പരിസ്ഥിതിക്കായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍

പരിസ്ഥിതിക്കായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍

തൃപ്പൂണിത്തുറ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള രാജ്യാന്തര പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആവേശത്തോടെ കുരുന്നുകള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍. വളര്‍ന്നുവരുന്ന തലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ സെന്‍റ് ജോസഫ് സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഭൗമദിനാചരണത്തില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പടെയുള്ളവര്‍ നല്ല നാളേക്കായി കൈകോര്‍ത്തു.

ഭൗമദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, പരിസ്ഥിതി സംബന്ധമായ മത്സരങ്ങള്‍, പ്രതിജ്ഞ എന്നിവ നടത്തി.

ഭൗമദിന പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റ് എം.ബി. സോമന്‍ നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ആമുഖസന്ദേശം നല്‍കി. എം. സ്വരാജ് എം.എല്‍.എ പരിസ്ഥിതിസന്ദേശം നല്‍കി വൃക്ഷത്തൈ നട്ടു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, സിസ്റ്റര്‍ തെരേസ് മരിയ, സിസ്റ്റര്‍ റോസ് പോള്‍ , സി. ട്രീസാ ഗ്രേസ്, ആശാ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെലിന്‍ പോള്‍, ഷൈജി സുരേഷ്, ലൈസി വര്‍ഗീസ്, സിസ്റ്റര്‍ ജെയ്സി, സിസ്റ്റര്‍ ആന്‍സി, ജീസ് പി. പോള്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org