ദ്വീപുകളിലെ അജപാലനത്തിനായി വിമാനവുമായി ‘പറക്കും മെത്രാന്‍’

ദ്വീപുകളിലെ അജപാലനത്തിനായി വിമാനവുമായി ‘പറക്കും മെത്രാന്‍’

ആയിരത്തോളം ദ്വീപുകളുള്ള രാഷ്ട്രമായ സോളമന്‍ ഐലന്‍ഡ്സിലെ കത്തോലിക്കാ രൂപതയായ ഗിസോയുടെ അദ്ധ്യക്ഷനായ ബിഷപ് ലുസിയാനോ കാപെല്ലി തന്‍റെ അജഗണങ്ങളെ സന്ദര്‍ശിക്കുന്നതിനുപയോഗിക്കുന്നത് ഒരു ചെറി യ വിമാനമാണ്. വിമാനം സ്വയം പറത്തുന്ന മെത്രാന്‍ ആവശ്യക്കാര്‍ക്ക് ആഹാരവും മരുന്നും വിതരണം ചെയ്യുന്നതിനും അത് ഉപയോഗപ്പെടുത്തുന്നു. ഇറ്റലിക്കാരനും സലേഷ്യന്‍ സന്യാസിയുമായ ബിഷപ് കാപെല്ലി 35 വര്‍ഷം ഫിലിപ്പൈന്‍സില്‍ മിഷണറിയായി സേവനം ചെയ്ത ശേഷമാണ് 2007-ല്‍ സോളമന്‍ ഐലന്‍ഡ്സിലെത്തിയത്. വന്‍ഭുകമ്പത്തെ തുടര്‍ന്നു കിടക്കുകയായിരുന്നു ആ ദ്വീപുരാഷ്ട്രം അപ്പോള്‍. തുടര്‍ന്നു പള്ളികളും വീടുകളും പുനഃനിര്‍മ്മിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. നാല്‍പതോളം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന തന്‍റെ രൂപതയിലെ യാത്രകള്‍ ദുഷ്കരമായപ്പോഴാണ് ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്‍റെ സഹായത്തോടെ അദ്ദേഹം പൈലറ്റ് ലൈസന്‍സ് എടുക്കുകയും ചെറുവിമാനം വാങ്ങുകയും ചെയ്തത്. വിമാനമില്ലെങ്കില്‍ ബോട്ടുകളുപയോഗിച്ചു കടലിലൂടെ യാത്ര ചെയ്യുന്നത് കൂടുതല്‍ ചെലവേറിയതും അപകടകരവുമാണെന്നും ഇത്രയും യാത്രകള്‍ സാദ്ധ്യമാകുമായിരുന്നില്ലെന്നും ബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org