പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം

പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ 15-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ ഉദ്ഘാടനം ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എസ്. ബി. കോളേജിലെ കല്ലറയ്ക്കല്‍ ഹാളില്‍ നിര്‍വ്വഹിച്ചു. കൂടുതല്‍ ആളുകള്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും മിഷനറി തീഷ്ണത സഭയുടെ തനിമയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മപ്പെടുത്തി. പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ഡൊമിനിക് ജോസഫ് വഴീപ്പറമ്പിലിനെയും ജോയിന്‍ സെക്രട്ടറിമാരായി ഡോ. രേഖാ മാത്യൂസിനെയും ശ്രീ ആന്‍റണി തോമസിനെയും നിയമിച്ചതായി ആര്‍ച്ചുബിഷപ്പ് അറിയിച്ചു. മാര്‍ തോമസ് തറയില്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ജോര്‍ജ്ജ് പുതുമനമൂഴിയില്‍, ഡോ. ആന്‍റണി മാത്യൂസ് കണ്ടങ്കരി, ശ്രീ. ജോസ് മാത്യു ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org