സീറോ-മലബാര്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം

സീറോ-മലബാര്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം

സീറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍റെ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫാ. ആന്‍റണി മൂലയില്‍ വിഷയാവതരണം നടത്തി. അല്മായ കമ്മീഷന്‍ മുന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. സീറോ മലബാര്‍ സഭയുടെ കേരളത്തിലെ അഞ്ചു പ്രോവിന്‍സുകളിലുള്ള രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരാണു സമ്മേളനത്തില്‍ പങ്കെടുത്തത്.

പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും സഭാസംവിധാനങ്ങളെയും കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. നൂറുകണക്കിനു വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും ആത്മസമര്‍പ്പണവും നിസ്വാര്‍ത്ഥ സേവനുമായി ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സഭയുടെ സേവനങ്ങളെ വിശ്വാസസമൂഹം ഒന്നാകെ അഭിമാനത്തോടെ ആദരിക്കുകയാണെന്നും പതിറ്റാണ്ടുകളായി സാമൂഹ്യസേവന-ആതുര ശുശ്രൂഷാ രംഗങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് അനേകര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന സഭാസമൂഹത്തെയും ക്രൈസ്തവ ശുശ്രൂഷാ മേഖലകളെയും പൊതുസമൂഹത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കങ്ങളെ അപലപിക്കുന്നതായും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org