പോള്‍ ആറാമന്‍ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കും

പോള്‍ ആറാമന്‍ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഈ വര്‍ഷമവസാനം വിശുദ്ധനായി പ്രഖ്യാപിക്കാന്‍ സാദ്ധ്യത. അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ ഒരു അത്ഭുതം കൂടി നടന്നുവെന്നു വത്തിക്കാന്‍ കാര്യാലയം അംഗീകരിച്ചതോടെയാണിത്. ഇതിനു മാര്‍പാപ്പ കൂടി അംഗീകാരം നല്‍കുന്നതോടെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുളള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകുകയാണ്. ഇറ്റലിയില്‍ ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ രോഗസൗഖ്യമാണ് ഇപ്പോള്‍ അത്ഭുതമായി സഭ അംഗീകരിച്ചിരിക്കുന്നത്. 2014 ഒക്ടോബര്‍ 19 നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വരുന്ന ഒക്ടോബറില്‍ തന്നെ, ആഗോള മെത്രാന്‍ സിനഡ് നടക്കുമ്പോള്‍ വിശുദ്ധ പദപ്രഖ്യാപനമുണ്ടാകാനാണു സാദ്ധ്യത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org