പൗരസ്ത്യ കാര്യാലയാദ്ധ്യക്ഷന്‍ ഉക്രെയിന്‍ സന്ദര്‍ശിച്ചു

പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രി ഉക്രെയിന്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രേനിയന്‍ ഗ്രീക് കത്തോലിക്കാസഭയിലെ വിശ്വാസികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായിരുന്നു സന്ദര്‍ശനം. ഉക്രേനിയന്‍ ഗ്രീക് കത്തോലിക്കാസഭയുടെ തലവനായ ആര്‍ച്ചുബിഷപ് സ്യാത്തോസ്ലാവ് ഷെവ്ചുക്കിന്‍റെ ക്ഷണമനുസരിച്ചായിരുന്നു സന്ദര്‍ശനം. ഒരു മാസം മുമ്പു നിര്യാതനായ മുന്‍ സഭാതലവന്‍ കാര്‍ഡിനല്‍ ലുബോമിര്‍ ഹുസാറിന്‍റെ കബറിടത്തില്‍ കാര്‍ഡിനല്‍ സാന്ദ്രി പ്രാര്‍ത്ഥന നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org