പൗരോഹിത്യ ജൂബിലിയില്‍ നിര്‍ധനര്‍ക്ക് ഭവനങ്ങള്‍ നല്‍കി പുരോഹിതന്‍

പൗരോഹിത്യ സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ ഉപേക്ഷിച്ച് നിര്‍ധനരായ രണ്ടു പേര്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ വൈദികന്‍ ഇത്തരത്തില്‍ 1000 വീടുകള്‍ പാവപ്പെട്ടവര്‍ക്കു നിര്‍മ്മിച്ചു നല്‍കിയ സായൂജ്യത്തിലാണ്. ഫാ. ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികനാണ് കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ 1000 ഭവനങ്ങള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കിയത്. തന്‍റെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി രണ്ടു വീടുകള്‍ കൂടി അദ്ദേഹം പണിതു കൊടുത്തപ്പോള്‍ 1000 ഭവനങ്ങള്‍ പൂര്‍ത്തിയായി. ഇനിയും വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

ജൂബിലിയാഘോഷങ്ങള്‍ ഒഴിവാക്കി നിര്‍മ്മിച്ച ഭവനങ്ങള്‍ ബാംഗ്ലൂരിന്‍റെ പ്രാന്തപ്രദേശത്ത് ജീവിക്കുന്ന വികലാംഗനായ ഒരാള്‍ക്കും മാനസിക വൈകല്യമുള്ള മകളുള്ള ഒരു വിധവയ്ക്കുമാണ് ഫാ. ജോര്‍ജ് കണ്ണന്താനം കൈമാറിയത്. 500 ചതുരശ്ര അടിയില്‍ 40,000 രൂപ വീതം ചെലവഴിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org