പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരകഗ്രന്ഥ പ്രകാശനം

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരകഗ്രന്ഥ പ്രകാശനം

തിരുവനന്തപുരം: അതി ഭദ്രാസനത്തിലെ വൈദികനും മാര്‍ ഈവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന റവ. ഡോ. ആന്നിയില്‍ തരകന്‍റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവര്‍ണ്ണസ്മൃതികള്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. സെന്‍റ് അലോഷ്യസ് സെമിനാരിയില്‍ നടന്ന ചടങ്ങില്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദി. ക്ലീമിസ് കാതോലിക്കാ ബാവാ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. മോണ്‍. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്കോപ്പ, പ്രഫ. ഡോ. കെ.വി. ജോസഫ്, പ്രഫ. ഡി. തോമസ്, ഫാ.ജോണ്‍ കുറ്റിയില്‍, ജോമി കലയപുരം, ഫാ. ജോഷ്വാ കൊച്ചുവിളയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org