പൗരോഹിത്യ രജത ജൂബിലി

കൊച്ചി: സനാതനമൂല്യങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കി, ആ വഴിയിലൂടെ നടന്ന്, ആവശ്യമുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നവരായി നാം ഓരോരുത്തരും മാറണമെന്ന് സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഫാ. മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പിലിന്‍റെ പൗരോഹിത്യ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റീസ്.

നീലീശ്വരം അസംപ്ഷന്‍ മോണസ്റ്ററി പാരീഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ബിഷപ് മാര്‍ ജോസ് ചിറ്റുപറമ്പില്‍, ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജസ്റ്റീസ് പി.കെ. ഷം സുദ്ദീന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

വികാരി ഫാ. ജെയിംസ് പുതുശ്ശേരി, പി.ടി. തോമസ് എംഎല്‍എ, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കെ. ബാബു, അഡ്വ. ജോസ് തെറ്റയില്‍, കെ.പി. ധനപാലന്‍, പി.ജെ. ജോയി, എം.വി. മാണി, സാജു പോള്‍, ഫാ. ഡോ. ജോക്കബ്ബ് മണ്ണാറപ്രയില്‍ കോര്‍ എപ്പിസ്കോപ്പ, സാംസണ്‍ ചാക്കോ, പി.ടി.പോള്‍, അനിമോള്‍ ബേബി, ഷേര്‍ളി ജോസ്, വിജി റെജി, സിസ്റ്റര്‍ വിന്‍സി കോനുകുടി, ജോസ് മാവേലി, ഫാ. ജോര്‍ജ് നേരേവീട്ടില്‍, കെ.പി. ബേബി, ബെന്നി മൂഞ്ഞേലി, പോള്‍സണ്‍ കാളാംപറമ്പില്‍, അഡ്വ. ചാര്‍ളി പോള്‍, ഡോ. ഡിന്നി ചാള്‍സ്, ഫാ. മാര്‍ട്ടിന്‍ പോള്‍ കാളാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org