പൗരോഹിത്യ രജതജൂബിലി

പൗരോഹിത്യ രജതജൂബിലി

ചേരാനല്ലൂര്‍: ന്യൂസിലന്‍റ് സീറോ-മലബാര്‍ കാത്തലിക് മിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്ററും സിഎസ് എസ്ആര്‍ സഭാംഗവുമായ ഫാ. ജോയി തോട്ടങ്കരയുടെയും സിഎസ്എസ്ആര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോയി പൂണോളിയുടെയും പൗരോഹിത്യ രജതജൂബിലി മാതൃ ഇടവകയായ ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയില്‍വച്ച് ആഘോഷിച്ചു. ജൂബിലേറിയന്‍സിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി നടന്നു. തുടര്‍ന്നു നടന്ന അനുമോദനസമ്മേളനം സീറോ-മലബാര്‍ സഭ മെല്‍ബന്‍ രൂപതാ വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് തേങ്ങാത്തറ ആദ്ധ്യക്ഷ്യം വഹിച്ചു. ഫാ. വര്‍ക്കി കാവാലിപ്പാടന്‍, ഫാ. ജോയി തോട്ടങ്കര, സി. ദിവ്യലത, ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഗ്രേസി പോള്‍, സിറില്‍ പൂവത്തുംകുടി, ഫാ. ജോയി തോട്ടങ്കര, ഫാ. ജോയി പൂണോളി, പൗലോസ് തോട്ടങ്കര എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org