പാവങ്ങളെ സേവിക്കുന്നതിന് ഇടവേളകളില്ല -വത്തിക്കാന്‍

Published on

പകര്‍ച്ചവ്യാധി പടരുമ്പോഴും പാവപ്പെട്ടവര്‍ക്കു ധൈര്യമായി വന്നു മുട്ടാവുന്ന വാതിലുകളാണ് പള്ളികളുടേതും പള്ളിമേടകളുടേതുമെന്ന് മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍ റാഡ് ക്രജെവ്സ്കി പ്രസ്താവിച്ചു. സുരക്ഷിതമായ അകലം പാലിച്ചും കൈയുറകളും മുഖാവരണങ്ങളും ധരിച്ചും പാവങ്ങളെ സേവിക്കുന്നതു സഭ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. റോമാ നഗരത്തിലെ ഭവനരഹിതര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. കാരണം സാധാരണ സമയങ്ങളില്‍ വിശ്രമിക്കാനും കുളിക്കാനും മറ്റും വേറെ സൗകര്യങ്ങള്‍ അവര്‍ക്കു ലഭ്യമായിരിക്കും. ഇപ്പോള്‍ സഭയുടെ സേവനം മാത്രമേ ലഭിക്കുകയുള്ളൂ. കടകളെല്ലാമടച്ച സാഹചര്യത്തില്‍ ഇവര്‍ക്കു ഭക്ഷ്യസഹായവും സഭ എത്തിക്കുന്നു. മുട്ടിയാല്‍ തുറക്കുന്നതായിരിക്കണം സഭയുടെ വാതിലുകള്‍ – കാര്‍ഡിനല്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org