പീഢിത ക്രൈസ്തവര്‍ക്ക് ബ്രിട്ടന്‍റെ ഐക്യദാര്‍ഢ്യം

പീഢിത ക്രൈസ്തവര്‍ക്ക് ബ്രിട്ടന്‍റെ ഐക്യദാര്‍ഢ്യം

ലോകമെങ്ങും പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടന്‍റെ വിദേശകാര്യമന്ത്രാലയം രാത്രി ചുവന്ന ദീപങ്ങള്‍ തെളിച്ചു. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന ലോകവ്യാപകമായി നടത്തിയ റെഡ് വെനസ്ഡേ പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ആഗോളതലത്തില്‍ നടക്കുന്ന മതമര്‍ദ്ദനങ്ങളിലേയ്ക്കു ശ്രദ്ധ ക്ഷണിക്കുന്നതിനു പ്രമുഖമായ നിര്‍മ്മിതികളിലും ദേവാലയങ്ങളിലും ഒരു രാത്രി ചുവന്ന ദീപങ്ങള്‍ തെളിയിക്കുന്ന ഈ പരിപാടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്. ആദ്യമായാണ് ഈ പരിപാടിയ്ക്ക് ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ ഔദ്യോഗികമായ പങ്കാളിത്തം ലഭിക്കുന്നത്. ലോകത്തില്‍ ഇന്ന് മതവിശ്വാസത്തിന്‍റെ പേരില്‍ ഏറ്റവുമധികം പീഢനങ്ങള്‍ നേരിടുന്നത് ക്രൈസ്തവരാണെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2018 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആദ്യമായി മതസ്വാതന്ത്രമെന്ന വിഷയത്തില്‍ ഒരു പ്രത്യേക പ്രതിനിധിയേയും നിയമിച്ചു. അമേരിക്കന്‍ സര്‍ക്കാരില്‍ ഇതിനു തുല്യമായ ഒരു പദവി 1998 മുതലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org