പീഡിത സഭയ്ക്കായി പ്രാര്‍ത്ഥന

ഡല്‍ഹിയില്‍ ഭാരതത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒന്നു ചേര്‍ന്ന് സെപ്തംബര്‍ 30 ഇന്ത്യയിലെ പീഡിത സഭയ്ക്കായുള്ള പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ഇത്തരത്തില്‍ ഇതു രണ്ടാം വര്‍ഷമാണ് പ്രാര്‍ത്ഥനാദിനാചരണം സംഘടിപ്പിക്കുന്നത്. സമയത്തിന്‍റെ അനിവാര്യതയാണ് ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയെന്നും പ്രാര്‍ത്ഥനയാണ് സഭകളുടെ പ്രധാന ശക്തിയെന്നും പ്രാര്‍ത്ഥനാ കൂട്ടയ്മയുടെ സ്ഥാപക പ്രസിഡന്‍റ് ഷിബു തോമസ് പറഞ്ഞു. കറുത്ത ദിനങ്ങള്‍ വര്‍ദ്ധമാനമാകുന്ന സാഹചര്യത്തില്‍ പീഡിതയാകുന്ന സഭയിലെ അംഗങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു പ്രാര്‍ത്ഥനയില്‍ ആഴപ്പെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും, മാനസാന്തരപ്പെട്ടു ക്രിസ്തുമതത്തിലേക്കു വന്നവര്‍ക്കും,കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പീഡനമേല്‍ക്കുന്നവര്‍ക്കു വേണ്ടിയും മിഷനറികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org