Latest News
|^| Home -> International -> ഭിന്നശേഷിക്കാരെ ഇടവകയില്‍ സജീവമാക്കണം – മാര്‍പാപ്പ

ഭിന്നശേഷിക്കാരെ ഇടവകയില്‍ സജീവമാക്കണം – മാര്‍പാപ്പ

Sathyadeepam

ഭിന്നശേഷിക്കാര്‍ക്കു കൂദാശകള്‍ ലഭ്യമാക്കുകയും കത്തോലിക്കാ ഇടവകകളില്‍ അവര്‍ക്കു പൂര്‍ണവും സജീവവുമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. കൂദാശകളുടെ വരദാനങ്ങളില്‍ നിന്ന് ആരും ഒഴിവാക്കപ്പെടരുതെന്നും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ മാര്‍ഗങ്ങള്‍ ലഭ്യമാക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. ആഗോള ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണു മാര്‍പാപ്പയുടെ വാക്കുകള്‍. മറ്റെല്ലാവരെയും പോലെ ഭിന്നശേഷിക്കാരും ജ്ഞാനസ്‌നാനത്തിലൂടെ മിഷണറി ശിഷ്യത്വത്തിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണ്. അവര്‍ അജപാലനശുശ്രൂഷയുടെ സ്വീകര്‍ത്താക്കള്‍ മാത്രമല്ല, മറിച്ചു സജീവ പങ്കാളികള്‍ കൂടിയാകണം. ഭിന്നശേഷിക്കാര്‍ മതബോധനപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാകുന്നത് ഇടവകയുടെ മുഴുവന്‍ ജീവിതം സമ്പുഷ്ടമാക്കാന്‍ സഹായിക്കും. – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*