പേപ്പല്‍ സന്ദര്‍ശനം: വൈദികാര്‍ത്ഥികള്‍ വര്‍ദ്ധിച്ചുവെന്ന് യു എസ് സെമിനാരി റെക്ടര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം തങ്ങളുടെ പ്രദേശത്തു ദൈവവിളികള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അമേരിക്കയിലെ ഫിലാദെല്‍ഫിയ സെ.ചാള്‍സ് ബൊറോമിയോ സെമിനാരിയുടെ റെക്ടര്‍ ബിഷപ് തിമോത്തി സീനിയര്‍ അറിയിച്ചു. ഇപ്പോള്‍ 167 വിദ്യാര്‍ത്ഥികളാണ് ഈ സെമിനാരിയിലുള്ളത്. ഈ വര്‍ഷം 43 പേരാണ് പുതുതായി പ്രവേശനം നേടിയത്. ഇവരില്‍ 11 പേര്‍ ഫിലാദെല്‍ഫിയ അതിരൂപതയ്ക്കു വേണ്ടിയാണ് പരിശീലനത്തിനു ചേര്‍ന്നിരിക്കുന്നത്. 2004-നു ശേഷം ഇത്രയധികം പേര്‍ സെമിനാരിയില്‍ ചേരുന്നത് ഇതാദ്യമാണ്. എണ്ണത്തേക്കാള്‍ സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നവരുടെ വിദ്യാഭ്യാസയോഗ്യതകളും വൈവിദ്ധ്യവുമാണ് വിസ്മയകരമായിരിക്കുന്നതെന്ന് റെക്ടര്‍ സൂചി പ്പിച്ചു. 2015-ല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സെമിനാരിയില്‍ താമസിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിത്വം പൗരോഹിത്യത്തോടുള്ള മതിപ്പ് വളരെയേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് റെക്ടര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org