പെറുവിലെ ഒരു സന്യാസ സമൂഹത്തെ പിരിച്ചുവിടണമെന്നു കാര്‍ഡിനല്‍

പെറുവിലെ ഒരു സന്യാസ സമൂഹത്തെ പിരിച്ചുവിടണമെന്നു കാര്‍ഡിനല്‍

പെറുവിലെ സൊഡാലിറ്റം ക്രിസ്റ്റ്യാനേ വീത്തേ എന്ന സന്യാസസമൂഹത്തെ പിരിച്ചുവിടണമെന്നു കാര്‍ഡിനല്‍ പേദ്രോ ബാരെറ്റോ ആവശ്യപ്പെട്ടു. ഇക്കാര്യം വത്തിക്കാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂലമായി പ്രതികരിച്ച വത്തിക്കാന്‍ അധികാരികള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കാര്‍ഡിനല്‍ അറിയിച്ചു. 1971-ല്‍ പെറുവില്‍ സ്ഥാപിക്കപ്പെടുകയും 1997-ല്‍ പൊന്തിഫിക്കല്‍ അംഗീകാരം നേടുകയും ചെയ്ത സമൂഹമാണ് സൊഡാലിറ്റം. ഇതിന്‍റെ സ്ഥാപകനായ ലുയി ഫെര്‍ണാണ്ടോ ഫിഗാരിയ്ക്കെതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പരാതികളുടെ വെളിച്ചത്തിലാണ് സന്യാസസമൂഹത്തെ പിരിച്ചു വിടാന്‍ പെറുവിലെ സഭാനേതൃത്വം ആവശ്യപ്പെടുന്നത്. 2010 വരെ ഈ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്നു ഫിഗാരി. മറ്റു ചില അധികാരികളും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ആരോപണമുണ്ട്. അതേ കുറിച്ചെല്ലാം അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഈ സമൂഹത്തിലെ അംഗങ്ങള്‍ക്കു അവരുടെ ജീവിതം അന്തസ്സോടെ തുടരുന്നതിനു സംവിധാനമേര്‍പ്പെടുത്തുമെന്നും പെറുവിലെ മെത്രാന്‍ സംഘത്തിന്‍റെയും നിലപാട് ഇതു തന്നെയാണെന്നും കാര്‍ഡിനല്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org