വധഭീഷണിയെ തുടര്‍ന്ന് ഒളിവിലാണെന്നു ഫിലിപ്പൈന്‍ വൈദികന്‍

വധഭീഷണിയെ തുടര്‍ന്ന് ഒളിവിലാണെന്നു ഫിലിപ്പൈന്‍ വൈദികന്‍

കൊലയാളിസംഘം തന്നെ തിരഞ്ഞു വരുന്നതായി പല സന്ദര്‍ഭങ്ങളില്‍ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ സുരക്ഷിതമായ ഒരു സങ്കേതത്തിലേയ്ക്കു താമസം മാറ്റിയിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സിലെ ഒരു കത്തോലിക്കാ വൈദികനായ ഫാ. അമാദോ പികാര്‍ദല്‍ തന്‍റെ ബ്ലോഗിലൂടെ അറിയിച്ചു. ഫിലിപ്പൈന്‍സില്‍ പ്രസിഡന്‍റ് റൊഡ്രിഗോ ദ്യുവെര്‍ത്തെയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഏറ്റുമുട്ടല്‍ കൊലകളുടെ വലിയ വിമര്‍ശകനും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഫാ. പികാര്‍ദല്‍. മയക്കുമരുന്നുവ്യാപാരികളെന്നു സംശയിക്കുന്നവരെ വിചാരണ കൂടാതെ കണ്ടിടത്തു വച്ചു വെടിവച്ചു കൊല്ലുകയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്‍റിന്‍റെ നയം. സഭ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിനാല്‍ പ്രസിഡന്‍റ് സഭയ്ക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. ഈയടുത്ത മാസങ്ങളില്‍ മൂന്നു വൈദികര്‍ ഫിലിപ്പൈന്‍സില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഫാ. പികാര്‍ദല്‍ നഗരത്തില്‍നിന്നു മാറുകയും ഒരു പര്‍വതപ്രദേശത്തുള്ള ആശ്രമത്തില്‍ വാസം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഡെത്ത് സ്ക്വാഡില്‍ നിന്നുള്ള അംഗങ്ങള്‍ അവിടെയും അന്വേഷിച്ചു വരുന്നതായി മനസ്സിലായതിനെ തുടര്‍ന്നാണു താന്‍ അജ്ഞാതകേന്ദ്രത്തിലേയ്ക്കു മാറുന്നതെന്ന് ഫാ. പികാര്‍ദല്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org