ഫിലിപ്പൈന്‍സില്‍ ഏറ്റവും വായിക്കപ്പെടുന്ന പുസ്തകം ബൈബിള്‍

ഫിലിപ്പൈന്‍സില്‍ ഏറ്റവും വായിക്കപ്പെടുന്ന പുസ്തകം ബൈബിള്‍

ഫിലിപ്പൈന്‍സില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം ബൈബിളാണെന്ന് ഒരു സര്‍വേ വെളിപ്പെടുത്തുന്നു. ദേശീയ പുസ്തക വികസന ബോര്‍ഡ് നടത്തിയ റീഡര്‍ഷിപ് സര്‍വേയാണ് ഇതു കണ്ടെത്തിയത്. മുതിര്‍ന്ന വായനക്കാരില്‍ 72 ശതമാനവും മറ്റു പുസ്തകങ്ങളേക്കാള്‍ ബൈബിള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിനു മുമ്പ് 2012 ലാണ് ഫിലിപ്പൈന്‍സില്‍ ഇതേപോലൊരു സര്‍വേ നടത്തിയത്. അന്നത്തെ കണ്ടെത്തലും ഇതു തന്നെയായിരുന്നു. സര്‍വേഫലത്തില്‍ ഫിലിപ്പൈന്‍സ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ബൈബിള്‍ കമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. ഒരു ഡോളര്‍ വിലയ്ക്ക് ബൈബിള്‍ ലഭ്യമാക്കാന്‍ സൊസൈറ്റിക്കു കഴിയുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പത്തു ലക്ഷം ബൈബിളുകളാണ് ഫിലിപ്പൈന്‍സിലെ കുടുംബങ്ങളില്‍ വിതരണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org