യുദ്ധത്തില്‍ പിടിച്ച ഫിലിപ്പൈന്‍ പള്ളിമണികള്‍ തിരികെ കൊടുക്കുമെന്ന് യു എസ്

യുദ്ധത്തില്‍ പിടിച്ച ഫിലിപ്പൈന്‍ പള്ളിമണികള്‍ തിരികെ കൊടുക്കുമെന്ന് യു എസ്

ഒരു നൂറ്റാണ്ടു മുമ്പു നടന്ന ഫിലിപ്പൈന്‍-അമേരിക്കന്‍ യുദ്ധത്തിനിടയില്‍ തങ്ങളുടെ വിജയസ്മാരകങ്ങളായി യുഎസ് സൈനികര്‍ കടത്തിക്കൊണ്ടു പോയ ഫിലിപ്പൈന്‍സിലെ പള്ളിമണികള്‍ തിരികെ കൊടുക്കാമെന്ന് അമേരിക്ക. അമേരി ക്കയുടെ ഈ വാഗ്ദാനത്തെ ഫിലിപ്പൈന്‍സിലെ സഭ സ്വാഗതം ചെയ്തു. 48 യുഎസ് സൈനികരെ വിമതര്‍ കൊലപ്പെടുത്തയതിനു തിരിച്ചടിയായി 1901-ല്‍ യുഎസ് സൈനികര്‍ മധ്യ ഫിലിപ്പൈന്‍സിലെ ബലാഞ്ജിഗാ പട്ടണത്തില്‍ കൂട്ടക്കൊലകള്‍ നടത്തുകയും പള്ളിമണികള്‍ കവരുകയുമായിരുന്നു. മണികള്‍ കത്തോലിക്കാസഭയ്ക്കു തിരി കെ കൊടുക്കുമെന്നും അര്‍ഹമായ ആദരവോടെയാണ് ഈ മണികളെ കൈകാര്യം ചെയ്യുന്നതെന്നും ഫിലിപ്പൈന്‍സലെ അമേരിക്കന്‍ സ്ഥാനപതികാര്യാലയം അറിയിച്ചു.

ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ഡ്യുവെര്‍ത്തെ 2017-ല്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ മണികള്‍ തിരികെ കിട്ടേണ്ടതിനെ കുറിച്ചു പറഞ്ഞിരുന്നു. കത്തോലിക്കാമെത്രാന്മാരും മണികള്‍ തിരികെ ആവശ്യപ്പെട്ടിരുന്നു. മണികള്‍ കവര്‍ന്നെടുക്കപ്പെട്ട ദേവാലയങ്ങളില്‍ പിന്നീടു വേറെ മണികള്‍ സ്ഥാപിച്ചിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org