തീവ്രവാദികളുടെ പിടിയില്‍നിന്ന് പുരോഹിതനെ ഫിലിപ്പൈന്‍സ് സൈന്യം മോചിപ്പിച്ചു

തീവ്രവാദികളുടെ പിടിയില്‍നിന്ന് പുരോഹിതനെ ഫിലിപ്പൈന്‍സ് സൈന്യം മോചിപ്പിച്ചു

ഫിലിപ്പൈന്‍സിലെ മരാവിയില്‍ കഴിഞ്ഞ നാലു മാസമായി മുസ്ലീം തീവ്രവാദികളുടെ പിടിയിലായിരുന്ന ഒരു കത്തോലിക്കാ പുരോഹിതനെ സൈന്യം മോചിപ്പിച്ചു. തീവ്രവാദികളുമായുള്ള കടുത്ത പോരാട്ടത്തിലൂടെയായിരുന്നു മോചനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ള സംഘമാണ് ഫാ. ടെരസിറ്റോ ചിറ്റോയെ ബന്ദിയാക്കിയിരുന്നത്. കഴിഞ്ഞ മെയ് മാസം ഒടുവില്‍ ഫാ. ചിറ്റോയുടെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. സൈന്യം നടത്തി വരുന്ന ബോംബാക്രമണങ്ങള്‍ നിറുത്തണമെന്നും ഇല്ലെങ്കില്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നുമായിരുന്നു സന്ദേശം. ബന്ദികളുടെ സുരക്ഷയെ കരുതി തീവ്രവാദികള്‍ക്കെതിരെ രൂക്ഷമായ ആക്രമണത്തിനൊരുങ്ങാതെ കാത്തിരിക്കുകയായിരുന്നു സൈന്യം. വൈദികനൊപ്പം നൂറു കണക്കിനു മറ്റുള്ളവരെയും ഭീകരര്‍ ബന്ദികളാക്കിയിരുന്നു. ഇവരില്‍ ചിലര്‍ രക്ഷപ്പെടുകയും കുറേ പേര്‍ മുസ്ലീം മതം സ്വീകരിച്ചു മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷ നേടുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഫിലിപ്പൈന്‍സില്‍ കാലുറപ്പിക്കുമോ എന്ന ആശങ്കയ്ക്ക് ചെറിയൊരു പരിഹാരമാണ് സൈന്യം ഇപ്പോള്‍ അവര്‍ക്കു നേരെ നേടിയ വിജയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org