Latest News
|^| Home -> International -> ഫിലിപ്പൈന്‍സ് കത്തീഡ്രലില്‍ സ്ഫോടനം: ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പൈന്‍സ് കത്തീഡ്രലില്‍ സ്ഫോടനം: ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു

Sathyadeepam

ഫിലിപ്പൈന്‍സിലെ ജോലോ ദ്വീപില്‍ കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ഒരു മുസ്ലീം ഭൂരിപക്ഷ ദ്വീപായ ജോലോയില്‍ അബു സയ്യിഫ് എന്ന മുസ്ലീം തീവ്രവാദസംഘടനയ്ക്കു സ്വാധീനമുണ്ട്. ഭരണകൂടത്തിനെതിരെ ഇവര്‍ നടത്തു ന്ന സായുധപ്രക്ഷോഭങ്ങള്‍ ഇവിടെ നിരവധി രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് ഈ ബോംബാക്രമണവുമെന്നു കരുതപ്പെടുന്നു.

Leave a Comment

*
*