ഫിലിപ്പീന്‍സ് മെത്രാന്‍ സംഘത്തിനു പുതിയ നേതൃത്വം

ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ് റോമുലോ വാലെസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തില്‍ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. ഇവിടത്തെ 10 കോടി ജനങ്ങളില്‍ 80 ശതമാനവും കത്തോലിക്കരാണ്. ദക്ഷിണ ഫിലിപ്പീന്‍സിലെ ദ്വീപായ മിന്‍ദനാവോവിലെ ദവാവോ അതിരൂപതാദ്ധ്യക്ഷനാണ് 66 കാരനായ ആര്‍ച്ചുബിഷപ് വാലെസ്. ഐസിസുമായി ബന്ധമുള്ള ഇസ്ലാമിക് തീവ്രവാദത്തിനു വേരുകളുള്ള സ്ഥലമാണ് ഈ ദ്വീപ്. ഇവിടത്തെ ഒരു കത്തോലിക്കാ കത്തീഡ്രലില്‍ വൈദികരെയും ജനങ്ങളെയും ബന്ദികളാക്കി ഇസ്ലാമിക് ഭീകരര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദ്യുവെര്‍ത്തെയുടെ മാതൃരൂപതയാണ് ദവാവോ. മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രസിഡന്‍റ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളെ കത്തോലിക്കാ മെത്രാന്‍ സംഘം ശക്തമായി എതിര്‍ക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org