കോട്ടയം അതിരൂപതയിലെ പിറവം ഫൊറോന ഉദ്ഘാടനം

കോട്ടയം: കോട്ടയം അതിരൂപതയിലെ പിറവം വി. രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ ദേവാലയം മേയ് 7 ഞായറാഴ്ച അതിരൂപതയിലെ 13-ാമത്തെ ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. അജപാലന സൗകര്യാര്‍ത്ഥം കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി ഫൊറോനെയെ വിഭജിച്ച് പിറവം കേന്ദ്രമാക്കി എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂര്‍, രാമമംഗലം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഫൊറോന രൂപീകരിക്കുന്നത്. പിറവം ഫൊറോനയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിറവം വി. രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നിര്‍വ്വഹിച്ചു.
1821-ല്‍ പിറവത്തും സമീപപ്രദേശങ്ങളിലുമായി താമസിച്ചിരുന്ന ക്നാനായമക്കള്‍ക്കുവേണ്ടി മണക്കുന്നേല്‍ ബഹു. ജോസഫ് അച്ചനാല്‍ സ്ഥാപിതമായ പിറവം പ ള്ളി ജാതി-മത-വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു ആത്മീയസ്രോതസ്സായി നിലകൊള്ളുന്നു. 2021-ല്‍ ദ്വിശതാബ്ദിയിലേക്കു പ്രവേശിക്കുന്ന ഈ വി. രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ പള്ളി പിറവത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനം നേടിയിട്ടുണ്ട്.

ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യപിതാക്കന്മാരെ ഇടവക വികാരി റവ. ഡോ. തോമസ് ആദോപ്പിള്ളില്‍, സഹവികാരി ഫാ. അബ്രാഹം ഇറപുറത്ത് കൈക്കാരന്മാരായ അലക്സ് ആകശാലയില്‍, അജിത് കോളങ്ങായില്‍, ജോസ് പുതുമ്യാലില്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വികാരി ഫാ. തോമസ് ആദോപ്പിള്ളി സ്വാഗതമാശംസിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയര്‍പ്പിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സ ലര്‍ റവ. ഫാ. തോമസ് കോട്ടൂര്‍, കടുത്തുരുത്തി ഫൊറോന വികാരി റവ. ഡോ. മാത്യു മണക്കാട്ട്, നിയുക്ത ഫൊറോനയിലെ വികാരിമാര്‍, ഇടവകയിലെ വൈദികര്‍, മുന്‍ വികാരിമാര്‍, അതിരൂപതയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org