പയസ് പന്ത്രണ്ടാമന്‍റെ രേഖാസഞ്ചയം പരസ്യമാക്കും

പയസ് പന്ത്രണ്ടാമന്‍റെ രേഖാസഞ്ചയം പരസ്യമാക്കും

പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ സംബന്ധിച്ച് വത്തിക്കാനിലുള്ള രേഖകളെല്ലാം പരസ്യപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തു സഭയെ നയിച്ച പാപ്പയെ പല ചരിത്രകാരന്മാരും, വിവാദപുരുഷനായി ചിത്രീകരിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ യഹൂദവേട്ട നടത്തുമ്പോള്‍ മാര്‍പാപ്പ നിശബ്ദത പാലിച്ചുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ ഹിറ്റ്ലര്‍ക്കെതിരെ പരസ്യപ്രസ്താവനകള്‍ക്കു മുതിര്‍ന്നില്ലെങ്കിലും ഇറ്റലിയിലെ യഹൂദരെ നരവേട്ടയില്‍നിന്നു രക്ഷപ്പെടുത്താന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചിരുന്നുവെന്ന് പില്‍ക്കാലത്ത് പുറത്തുവന്ന ചില രഹസ്യരേഖകള്‍ തെളിയിച്ചിരുന്നു. പയസ് പന്ത്രണ്ടാമന്‍റെ നിശബ്ദമെങ്കിലും സജീവമായിരുന്ന നയതന്ത്രശ്രമങ്ങളെ വിലയിരുത്തുന്നതിന് ഗൗരവപൂര്‍ണവും വിസ്തുനിഷ്ഠവുമായ ചരിത്രഗവേഷണം ആവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org