കടലില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനെ മാര്‍പാപ്പ ശക്തമായി വിലക്കുന്നു

കടലില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനെ മാര്‍പാപ്പ ശക്തമായി വിലക്കുന്നു
Published on

കടലിലും ജലാശയങ്ങളിലും ഒരിക്കലും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സമുദ്രസംരക്ഷണത്തിനു ലോകത്തില്‍ ഫലപ്രദമായ നിയമങ്ങളില്ലാത്തതു പരിതാപകരമാണ്. സമുദ്രങ്ങള്‍ മഹത്തായ ദൈവദാനങ്ങളാണെന്നും അവയെ ആകര്‍ഷകമായും മനോഹരമായും സംരക്ഷിക്കാന്‍ നമുക്കു ബാദ്ധ്യതയുണ്ടെന്നും പാപ്പ വ്യക്തമാക്കി.

ജലാശയങ്ങളെ സ്വകാര്യവത്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു മാര്‍പാപ്പ പറഞ്ഞു. ഈ പ്രകൃതിനന്മ ലഭ്യമായിരിക്കുക എന്നത് മനുഷ്യാവകാശമാണ്. അതിനെ നിഷേധിക്കാനാവില്ല. ജലാശയങ്ങളില്‍ അന്തമില്ലാത്ത വിധം പ്ലാസ്റ്റിക് ഒഴുകി നടക്കുന്നതും അനുവദിക്കാനാകില്ല. രാജ്യാതിര്‍ത്തികള്‍ക്കു പുറത്തുള്ള സമുദ്രങ്ങളില്‍ ഇതു തടയാന്‍ ഉത്തരവാദപ്പെട്ടവരില്ല. ഈ അടിയന്തിരസ്ഥിതിയെ നാം സജീവമായി നേരിടേണ്ടതുണ്ട്. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org