പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് : ചെല്ലാനത്തേക്ക് ആദ്യഘട്ടം ചാക്കുകളെത്തിച്ചു

പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് : ചെല്ലാനത്തേക്ക് ആദ്യഘട്ടം ചാക്കുകളെത്തിച്ചു
Published on
ഫോട്ടോ: ചെല്ലാനത്തേക്ക് പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിക്കുന്നു. ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഫാ. ജിനോ ഭരണികുളങ്ങര തുടങ്ങിയവര്‍ സമീപം.

കടല്‍ ഭിത്തി തകര്‍ത്ത് തീരം വിഴുങ്ങുന്ന തിരമാലകള്‍ക്ക് മണല്‍ ചാക്കുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ ആവിഷ്‌കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകള്‍ ചെല്ലാനത്തെത്തിച്ചു. പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്ന സഹൃദയയുടെ പ്രവര്‍ത്തനശൈലി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ അങ്കണത്തില്‍ സംഘടിപ്പിച്ച ഫ്‌ലാഗ് ഓഫ് കര്‍മത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊച്ചി, ആലപ്പുഴ രുപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗങ്ങള്‍ വഴി ചെല്ലാനം ഗ്രാമത്തിലെത്തിക്കുന്ന അമ്പതിനായിരത്തോളം ചാക്കുകളില്‍ മണല്‍ നിറച്ച് കടല്‍ഭിത്തി ഇല്ലാത്തയിടങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org