പി.ഒ.സി.യില്‍ ബൈബിള്‍ ക്ലാസുകള്‍

കൊച്ചി: കെ.സി.ബി.സി. ആസ്ഥാന കാര്യാലയമായ പിഒസിയില്‍ (പാലാരിവട്ടം) ബൈബിള്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ മെയ് 28-29 തീയതികളില്‍ വി. യോഹന്നാന്‍റെ സുവിശേഷം ആസ്പദമാക്കി ദ്വിദിന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെയാണ് ക്ലാസ്സുകള്‍. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബുധനാഴ്ച സായാഹ്നബൈബിള്‍ ക്ലാസ്സുകള്‍ ജൂണ്‍ 6-ന് വൈകീട്ട് 5.30-ന് ആരംഭിക്കുന്നു. ബുധനാഴ്ചകളില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെയാണ് ക്ലാസ്സുകള്‍. പ്രഗത്ഭരായ ബൈബിള്‍ പണ്ഡിതര്‍ ക്ലാസ്സുകള്‍ എടുക്കുന്നു. ഹീബ്രു, ഗ്രീക്ക് എന്നീ ബൈബിള്‍ ഭാഷകളും പരിചയപ്പെടുത്തുന്നു. ഫീസ് 1000 രൂപ.

ബുക്കിംഗിന്: സെക്രട്ടറി, കെസിബിസി ബൈബിള്‍ കമ്മീഷന്‍, പി.ഒ.സി., പാലാരിവട്ടം (0482-2805897).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org