പോക്സോ – രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കൂടുതല്‍ അവബോധം നല്‍കണം: ശോഭ കോശി

പോക്സോ – രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കൂടുതല്‍ അവബോധം നല്‍കണം: ശോഭ കോശി

കൊച്ചി: ആദിവാസി മേഖലയിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ പോക്സോ നിയമത്തിന്‍റെ പരിധിയില്‍ വരും. അതിന് ഇളവ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലായെന്ന് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ചെയര്‍പേഴ്സണ്‍ ശോഭ കോശി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സിറിയക് ഏലിയാസ് വൊളന്‍ററി അസോസിയേഷന്‍, സെന്‍റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പോക്സോ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭ കോശി.

പ്രൊഫ. കെ.വി. തോമസ് എം.പി. മുഖ്യാതിഥിയായിരുന്നു. ഫാ. വര്‍ഗീസ് കോക്കാടന്‍ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ചെയര്‍പേഴ്സണ്‍ പത്മജ നായര്‍, ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, അഡ്വ. ഡി.ബി. ബിനു, കെ.എന്‍.കെ. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ബിജി സി.എം.സി., എം.പി. ആന്‍റണി, അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ കെ. ലാല്‍ജി എന്നിവര്‍ പ്രഭാഷണം നടത്തി. അഡ്വ. എം.ആര്‍. രാജേന്ദ്രന്‍ നായര്‍, പ്രൊഫ. ജോര്‍ജിയ ആന്‍ ബെന്നി, അഡ്വ. ലിറ്റോ പാലത്തിങ്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org