തമ്പുരാന്റെ അമ്മ

തമ്പുരാന്റെ അമ്മ
Published on

കവിത

പുളിങ്കുന്ന് ലൂക്കാ

സാന്ത്വനമേകുന്ന സായൂജ്യം അമ്മ,
സാഫല്യമേകുന്ന പീയൂഷം അമ്മ,
അമ്മേ നിന്നെ വിളിക്കുന്നു ഞങ്ങള്‍
ശോകരായി, ഏകരായി നിന്‍ സവിധേ,
നീയാണു യേശുവിന്‍ പ്രിയ ജനനി,
പ്രത്യാശയേകും പ്രകാശവ്യൂഹം.
നിന്‍വെളിച്ചമെന്നും പൊന്‍വെളിച്ചം
ആത്മാവിനേകും പ്രസൂനഹാരം,
ആത്മാവു കേണു വിളിക്കുന്നു നിന്നെ
തമ്പുരാന്‍റെ അമ്മേ മേരിയമ്മേ
ദര്‍ശനഭാഗ്യം നല്കൂ നീ മക്കള്‍ക്ക്
ജീവന്‍റെ പന്ഥാവില്‍ ജീവനേകാന്‍
കണ്ണുനീര്‍ക്കടലിലെ യാത്രക്കാര്‍ ഞങ്ങള്‍
കണ്ടിട്ടും കാണാതെ കേഴുന്ന മന്നില്‍
ആലംബമേകൂ, ആശ്വാസമേകൂ
അമ്മേ മരിയേ ദൈവമാതാവേ,
മരണത്തിന് മണിനാദം മുഴങ്ങും സമീരേ
ദേഹിയും ദേഹവും വേര്‍പെടും നേരം
കൂട്ടിനു കൂട്ടായി നീ വന്നുയെന്‍റെ
സ്വര്‍ഗം തുറക്കണേ ആത്മാവിനായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org