മാലാഖക്കുഞ്ഞുങ്ങൾ

മാലാഖക്കുഞ്ഞുങ്ങൾ

സിജി ജോമാത്യൂസ്, കറുത്തേടത്ത്

സ്നേഹത്തിന്‍ മൂര്‍ത്തീഭാവമാം മാതൃത്വമേ…
ലോകത്തിന്‍ കറുത്തകൈകളില്‍ ഞെരിഞ്ഞമരുന്നുവോ
ജീവിതത്തിനായ് കൈനീട്ടും കുരുന്നു മക്കളെ
വേരോടെ പിഴുതെറിയുന്നുവോ നിഷ്കരുണം
ലോകമിന്നറിയും മഹാന്മാരേവരും
നിന്‍ മടിത്തട്ടില്‍ വളര്‍ന്നവരല്ലയോ….
മധുരസുഖം തേടി അലയും നിന്‍ യാത്രയില്‍
നീ കേള്‍ക്കാതെ പോയോരീ കുഞ്ഞുകരച്ചിലുകള്‍
അമ്മേ ഞാന്‍ നിന്‍ മകനല്ലയോ….
കൊന്നീടല്ലേ കുഞ്ഞു മാലാഖമാരാം ഞങ്ങളെ
നിന്നുടെ ഈ കൊടുംപാപക്കറ മായ്ക്കുവാന്‍
കാലത്തിന്‍ വേഗതക്കാവില്ലൊരിക്കലും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org