ആറടി മണ്ണ്

ആറടി മണ്ണ്

പുളിങ്കുന്ന് ലൂക്കാ

ജീവന്‍റെ സംഗീത സായൂജ്യതാരമേ?
ജീവപ്രവാഹമാം പീയുക്ഷവ്യൂഹമേ?
ജീവിതമെന്നതു മര്‍ത്യന്‍റെ കേവല
വ്യാമോഹമല്ലാതെ മറ്റൊന്നുമല്ല.
ആശകള്‍, മോഹങ്ങള്‍, സ്വപ്നങ്ങളെല്ലാം,
കേഴും വിഹായസ്സിന്‍ ഗദ്ഗദങ്ങള്‍,
ഗദ്ഗദം കേട്ടീടും നെടുവീര്‍പ്പുണിഞ്ഞീട്ടും
കേഴാത്ത മനസ്സിന്‍റെ ചേതോവികാരമേ
ജീവിതം മന്ത്രിച്ച്, ആത്മാവ് മന്ത്രിച്ചു
കാണുന്നതെല്ലാം മിഥ്യയെന്ന്,
മിഥ്യതന്‍ തീരത്ത് കേഴുന്ന സ്വപ്നമേ?
എല്ലാ നശ്വരം, സര്‍വ്വവും നശ്വരം,
നശ്വരമായുള്ളപന്ഥാവ് വെടിയുവാന്‍
അനശ്വരസത്യം ഉണര്‍ത്തീടുവാന്‍
അസത്യമാണ് ജഗദീശ്വരന്‍ നല്കുന്ന
സായൂജ്യമാകുന്നതൂമരത്നം
എന്നിട്ടുമെന്നിട്ടു ഉണരാതെ പോകുന്ന
ആ മര്‍ത്യമനസ്സുകള്‍ കാപട്യങ്ങള്‍
കാലം കഴിഞ്ഞാലും ജീവന്‍ വെടിഞ്ഞാലും
തീരാത്ത പകയുടെ ഗര്‍ജ്ജനങ്ങള്‍
ഗര്‍ജ്ജനങ്ങള്‍ കേട്ടിട്ടും പേമാരി പെയ്തിട്ടും
അടങ്ങാത്ത സ്പര്‍ദ്ധതന്‍ മാറാപ്പുമായി
പോകുന്നതറിയാതെ, വേര്‍പിരിയുന്നതറിയാതെ
കേഴുന്നു പാവം മര്‍ത്യജന്മം, എന്നും
ജന്മങ്ങളിങ്ങനെ ചൊല്ലൂന്ന് ഊഴിയില്‍
ജന്മാന്തര സൗഖ്യപുണ്യത്തിനായി,
ആര്കൊണ്ട്യെല്ലാം ആര് കണ്ടുയെന്ന്
ആരോടു ചൊല്ല്വാന്‍ ആരുമില്ല,
ആരേയും കാണാതെ ആരോടും ഉരിയാതെ
ആറടിമണ്ണിന്‍റെ ജന്മിയായിയവന്‍
ആറടിമണ്ണിന്‍റെ ജന്മിയായിയവന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org